വാഷിംഗ്‌ടണ്‍ ∙ യുഎസിലെ ടെനിസി സ്വദേശിയായ ഡെയ്ടൻ സ്മിത് ആണു വാഹന പരിശോധനയ്ക്കെത്തിയ പൊലീസിനെ കുഴപ്പത്തിലാക്കിയത്. ലൈസൻസോ മറ്റു രേഖകളോ ഇല്ലാതെ വണ്ടിയോടിച്ചതിനു പിടിയിലായ യുവതിയുടെ കാറിനകം പരിശോധിച്ചപ്പോൾ ലഹരിവസ്തുക്കൾ. അറസ്റ്റ് പ്രതിരോധിച്ച യുവതി പൊലീസുകാരന്റെ കൈ കടിച്ചുമുറിച്ചു. റദ്ദാക്കിയ ലൈസൻസാണു യുവതിക്കുണ്ടായിരുന്നത്. ഇൻഷൂറൻസും ഉണ്ടായിരുന്നില്ല. കാറിലുണ്ടായിരുന്നതു കഞ്ചാവും കൊക്കെയ്നും.
വൈദ്യപരിശോധനയ്ക്ക് ആശുപത്രിയിലെത്തിച്ചപ്പോഴാണു തനിക്ക് എയ്‌ഡ്‌സ് ഉണ്ടെന്ന കാര്യം യുവതി ഡോകട്റോടു വെളിപ്പെടുത്തിയത്. ഇതോടെ കടിയേറ്റ പൊലീസ് ഉദ്യോഗസ്ഥനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോടതിയിൽ ഹാജരാക്കിയ യുവതിയെ റിമാൻഡ് ചെയ്തു.
Post Your Comments