ന്യൂഡല്‍ഹി : സിപിഎമ്മിലെ നിലവിളക്ക് വിവാദത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ചടങ്ങുകള്‍ക്ക് മത ചിഹ്നമായ നിലവിളക്ക് കൊളുത്തരുതെന്ന് മന്ത്രി ജി സുധാകരന്റെ പ്രസ്താവന വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം വന്നിരിക്കുന്നത്. പൊതു ചടങ്ങില്‍ നിലവിളക്ക് കൊളുത്തുന്നതില്‍ തെറ്റില്ല. എന്നാല്‍ സര്‍ക്കാര്‍ പരിപാടികള്‍ മതചിഹ്നതിന്റെ ഭാഗമാക്കരുതെന്നും പിണറായി പറഞ്ഞു.
അതേസമയം ഓഫീസുകളില്‍ ഓണാഘോഷം നടത്തുന്നത് എതിര്‍ത്തിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഓഫീസുകള്‍ കച്ചവടകേന്ദ്രങ്ങളാക്കരുതെന്നാണ് പറഞ്ഞത്. ഓണത്തിന് ഒഴിവ് ദിവസങ്ങള്‍ ധാരാളമുണ്ട്. ഓഫീസ് സമയത്ത് വട്ടമിട്ട് പൂക്കളമൊരുക്കരുതെന്നാണ് പറഞ്ഞത്. ആഘോഷങ്ങള്‍ ഓഫീസിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാന്‍ പാടില്ല. സദുദ്ദേശത്തോടെ പറഞ്ഞ കാര്യങ്ങള്‍ മാധ്യമങ്ങള്‍ വക്രീകരിച്ചതാണെന്നും പിണറായി പറഞ്ഞു.
Post Your Comments