തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ ബാബുവിനെതിരായ കേസ് രാഷ്ട്രീയ പ്രേരിതമെന്ന് ഉമ്മന്‍ ചാണ്ടി. യുഡിഎഫിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നു. വ്യക്തിഹത്യ നടത്താനും തേജോവധം ചെയ്യാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
വിജിലന്‍സ് നടപടികളെ നിയമപരമായിത്തന്നെ നേരിടും. രാഷ്ട്രീയ പകപോക്കലാണ് ഇതെന്നും നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചിരുന്നു. യുഡിഎഫിനെ തകര്‍ക്കാന്‍ ഇത്തരം നടപടികള്‍ ശരിയല്ല. ജനാധിപത്യത്തിന് ചേര്‍ന്നതല്ലെന്നും ചെന്നിത്തല പറയുകയുണ്ടായി.
കേസ് നേരിടാന്‍ ബാബുവിന് നിയമപരമായ തുടര്‍നടപടി നോക്കാവുന്നതാണെന്നും ചെന്നിത്തല വ്യക്തമാക്കി. തനിക്കെതിരായ വിജിലന്‍സ് കേസിനു പിന്നില്‍ പകപോക്കലാണെന്നാണ് ബാബു ഇതിനെതിരെ പ്രതികരിച്ചത്.
Post Your Comments