International

ആര്‍.എസ്.എസിന്റെ ആഗോള സംഘടനയ്ക്ക് ബ്രിട്ടണില്‍ താക്കീത്

ലണ്ടന്‍ : ബ്രിട്ടനില്‍ ആര്‍.എസ്.എസിന്റെ ആഗോള സംഘടനയായ ഹിന്ദു സ്വയം സേവക് സംഘിന് താക്കീത്. എച്ച്.എസ്.എസിന്റെ ക്യാംപില്‍ മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്നതായി ഒരു ചാനലിന്റെ സ്റ്റിംഗ് ഓപ്പറേഷനിലൂടെ പുറത്ത് വന്നിരുന്നു. ചാരിറ്റി സംഘടനകളെ നിയന്ത്രിക്കുന്ന സമിതിയാണ് എച്ച്.എസ്.എസിനെ താക്കീത് ചെയ്തത്. ഇതേതുടര്‍ന്നാണ് നടപടി.

2014 ഓഗസ്റ്റില്‍ സംഘ് ശിക്ഷാ വിരാഗ് എന്ന പരിപാടിയില്‍ നടന്ന വര്‍ഗീയ പ്രസംഗമാണ് നടപടിലയിലേക്ക് നയിച്ചത്. 2015 ജനുവരിയില്‍ ഐ.ടിവിയാണ് വര്‍ഗീയ പ്രസംഗം സംപ്രേക്ഷണം ചെയ്തത്. ഈ വീഡിയോ ഉള്‍പ്പെടെ പരിശോധിച്ച ശേഷമാണ് സംഘടനയെ താക്കീത് ചെയ്യാന്‍ ബ്രിട്ടീഷ് റെഗുലേറ്റര്‍ തീരുമാനിച്ചത്. 1966 മുതല്‍ ബ്രിട്ടനില്‍ പ്രവര്‍ത്തിച്ചു വരുന്ന സംഘടനയാണ് ഹിന്ദു സ്വയം സേവക് സംഘ്. ആര്‍.എസ്.എസിന്റെ ആദര്‍ശങ്ങള്‍ പിന്തുടരുന്ന എച്ച്.എസ്.എസ് ആര്‍.എസ്.എസിന്റെ അതേ ശൈലിയിലാണ് പ്രവര്‍ത്തിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button