കർഷകർക്കായി കൊണ്ടുവന്ന കാർഷിക നിയമത്തിന് പുല്ലുവില കൽപ്പിച്ച് കേന്ദ്ര സർക്കാരിനെതിരെ കർഷകരെ അണിനിരത്താൻ ദുഷ്ടശക്തികൾക്ക് സാധ്യമായിരിക്കുകയാണ്. കർഷകർക്ക് സർക്കാർ നൽകുന്ന ഉറപ്പുകളെല്ലാം വിഫലമാക്കി അവർ സമരം തുടരുന്നു. എന്നാൽ, പലയിടങ്ങളിൽ നിന്നായി സമരത്തെ എതിർക്കുന്നവരുടെ ശബ്ദം ഉയർന്നു വരികയാണ്. ചർച്ചകളും വിശകലനങ്ങളും നടത്തി അവർ സമരത്തോട് വിയോജിക്കുന്നു.
ഇതിനിടെ ബ്രിട്ടീഷ് സെനറ്റര്‍മാരും കാനഡ ഭരണത്തലവനും നടത്തിയ ഇന്ത്യാ വിരുദ്ധ പ്രയോഗങ്ങളും ബ്രിട്ടനിലെ സിഖ് വിഭാഗക്കാര്‍ നടത്തുന്ന പ്രതിഷേധവുമൊക്കെ അവർക്ക് ഇന്ത്യയോടുള്ള എതിർപ്പുകളെ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയ്ക്കെതിരെയുള്ള ഇക്കൂട്ടരുടെ ഗൂഢാലോചനയുടെ ഒരു ഭാഗം മാത്രമാണിത്.
ബ്രിട്ടീഷ് എംപിമാരില്‍ 36 പേര് ഇന്ത്യന്‍ കര്‍ഷക സമരത്തെ പിന്തുണച്ചും മോദി സർക്കാരിനെ വിമർശിച്ചും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിക്ക് കത്തെഴുതിയിരുന്നു. മോദി സർക്കാർ പാസാക്കിയ കാർഷിക നിയമത്തെ കർഷകർക്കുള്ള ‘മരണ വാറണ്ട്’ എന്നാണ് ഇവർ കത്തിൽ വിശേഷിപ്പിച്ചത്. നിമയത്തിനെതിരെ ബ്രിട്ടൺ സമ്മർദ്ദം ചെലുത്തണമെന്നായിരുന്നു ഇവരുടെ ആവശ്യം. ചുരുക്കി പറഞ്ഞാൽ ഇന്ത്യയ്ക്കെതിരെ നടക്കുന്ന പടയൊരുക്കത്തിന്റെ തുടക്കം മാത്രം.
Also Read: കര്‍ഷകരുടെ അന്ത്യശാസനം തള്ളി കേന്ദ്രം; ട്രെയിന്‍ തടയും, അംബാനിയെയും അദാനിയേയും വിറപ്പിക്കും;- കർഷകർ
ഒപ്പിട്ട എംപിമാർ ആരൊക്കെയെന്ന് തിരിച്ചറിയുന്നതോടെ ഇത് അണിയറയിലെ അറിയാക്കഥകൾ മാത്രമല്ലെന്ന് മനസിലാകും. ഡെബ്ബി എബ്രഹാമസ് ആണ് ഒപ്പിട്ട ഒരു എംപി. ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ച പാകിസ്ഥാനികൾ ഏറെയുള്ള ബ്ലോക്കിന്റെ വനിതാജനപ്രതിനിധിയാണ് ഡെബ്ബി. ഡെബ്ബിക്ക് ഇന്ത്യയോട് ചെറിയ വിദ്വേഷവും വൈരാഗ്യവുമൊക്കെയുണ്ട്. മനുഷ്യാവകാശ പ്രവർത്തകയായി, കശ്മീരിൽ സന്ദർശനം ആവശ്യപ്പെട്ടപ്പോൾ നിഷേധിക്കപ്പെട്ട വ്യക്തിയാണ് ഡെബ്ബി. ഇന്ത്യ അനുമതി നൽകാതെ വന്നപ്പോൾ അവർ പാകിസ്ഥാനിലേക്ക് പോയി. പാക്കിസ്ഥാനില്‍നിന്ന് ‘ഇന്ത്യാ വിരുദ്ധ’ പ്രവര്‍ത്തനങ്ങൾ നടത്താൻ അവർ പണം കൈപ്പറ്റിയെന്നാണ് അവരെക്കുറിച്ച് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഡെബ്ബിയുടെ നേതൃത്വത്തിലുളള മനുഷ്യാവകാശ സംഘടനയുടെ വൈസ് പ്രസിഡന്റായ അഫ്സല് ഖാനാണ് മറ്റൊരു എംപി. പാകിസ്ഥാൻ വംശകനാണ് ഇയാൾ. ഇസ്ളാമിക വിരുദ്ധ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ ഇയാൾക്കെതിരെ കേസുണ്ട്. വിവാദമായപ്പോൾ മാപ്പ് പറഞ്ഞ് തലയൂരി.
Also Read: ഞങ്ങൾ കേൾക്കാൻ തയ്യാർ ; കർഷകരുമായി ചർച്ചയ്ക്കൊരുങ്ങി കേന്ദ്ര കൃഷി മന്ത്രി
തൻമന്‍ജീദ് സിങ് ദേശിയാണ് മൂന്നാമത്തെയാൾ. അമേരിക്കയിലുള്ള സിഖ് ഫോര്‍ ജസ്റ്റിസ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടന്ന ഖാലിസ്ഥാൻ അനുകൂല പ്രവർത്തനങ്ങളെ പിന്തുണച്ച് ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇയാൾ നടത്തിവരുന്നു. കത്തിൽ ഒപ്പിട്ട മറ്റ് എം പിമാർക്കും ഇത്തരത്തിൽ ഇന്ത്യാ വിരുദ്ധ രാഷ്ട്രീയ പശ്ചാത്തലമാണുള്ളത്.
ഖാലിസ്ഥാന്‍വാദിയും ഇന്ത്യാവിരുദ്ധ ഭീകരപ്രവര്‍ത്തനങ്ങളിൽ ഏർപ്പെട്ട പരംജിത് സിങ്, ലണ്ടനില്‍ നടത്തിയ ഇന്ത്യന്‍ ‘കര്‍ഷകപ്രക്ഷോഭത്തിൽ‘ പങ്കെടുത്ത വിവരം ഇന്ത്യ അറിഞ്ഞു കഴിഞ്ഞു. ഖാലിസ്ഥാന്‍ കൊടിയേന്തി ഇന്ത്യക്കെതിരെ മുദ്രാവാക്യം വിളിക്കുന്നവരെ കുറിച്ച് അന്വേഷണ ഏജൻസിക്ക് വിവരങ്ങൾ ലഭിച്ചു.
Post Your Comments