ന്യൂഡല്‍ഹി : കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ബ്രിട്ടണുമായി കൈകോര്‍ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് ഇക്കാര്യങ്ങള്‍ ചര്‍ച്ചയായത്. തുടര്‍ന്ന് ട്വിറ്ററിലൂടെ പ്രധാനമന്ത്രി ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടു.
മാത്രമല്ല, പ്രതിരോധം, സുരക്ഷ, സാമ്പത്തികം എന്നീ മേഖലകളിലും ബ്രിട്ടണുമായി കൂടുതല്‍ സഹകരണം ഉണ്ടാകുമെന്നും പ്രധാനമന്ത്രി അറിയിച്ചു. അതേസമയം, കോവിഡ് വാക്‌സിന്റെ നിര്‍മ്മാണ വിതരണ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി ശനിയാഴ്ച മൂന്ന് സംസ്ഥാനങ്ങളിലെ വാക്‌സിന്‍ നിര്‍മ്മാണ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കും.
Post Your Comments