India

പണിമുടക്ക് മൂലം കോടികളുടെ നഷ്ടമെന്ന് കണക്ക്

രാജ്യത്ത് ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത വെള്ളിയാഴ്ചയിലെ പൊതു പണിമുടക്ക് മൂലം കോടികളുടെ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്. വ്യവസായവ്യാപാര രംഗത്തെ പ്രമുഖ സംഘടനയായ അസോചോമിന്റെ കണക്ക് പ്രകാരം ഏകദേശം 18000 കോടി രൂപയുടെ നഷ്ടമാണ് പണിമുടക്ക് മൂലം ഉണ്ടായത്. പ്രധാനമായും ഖനന, ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, സ്റ്റീല്‍, സിമന്റ് ഉല്‍പാദന മേഖലകളെയാണ് പണിമുടക്ക് ബാധിച്ചത്.

ഇടതുഭരണമുള്ള കേരളത്തിലും ത്രിപുരയിലും പണിമുടക്ക് പൂര്‍ണമായിരുന്നു. ഇതുകൂടാതെ കര്‍ണാടക, ഹരിയാന, ഉത്തര്‍പ്രദേശം, തമിഴ്‌നാട്, തെലങ്കാന, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലും പണിമുടക്ക് ഉണ്ടായിരുന്നു. ഒഡീഷ, ജാര്‍ഖണ്ഡ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും ചില വ്യവസായ സ്ഥാപനങ്ങളെ പണിമുടക്ക് ബാധിച്ചു. അതേസമയം ദേശീയ തലസ്ഥാനമായ ഡല്‍ഹി ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ പണിമുടക്ക് ബാധിച്ചില്ല.

അതേസമയം പണിമുടക്ക് വിജയമാണെന്ന അവകാശവാദമാണ് ട്രേഡ് യൂണിയനുകള്‍ക്ക്. എന്നാല്‍ ഈ വാദം സര്‍ക്കാര്‍ തള്ളുന്നു. പണിമുടക്ക് ദിവസം 20% പേര്‍ മാത്രമാണ് ജോലിക്ക് ഹാജരാകാതിരുന്നതെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം. മിനിമം വേതനം 42 % ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടാണ് തൊഴിലാളി യൂണിയനുകള്‍ പണിമുടക്ക് നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button