ന്യൂഡല്‍ഹി: ടെലികോം സേവന ദാതാക്കള്‍ റിലയന്‍സ് ജിയോയ്ക്ക് പിന്നാലെ നിരക്കുകള്‍ കുത്തനെ കുറയ്ക്കുന്നു. മത്സരത്തിന് തയ്യാറായി ബിഎസ്എന്‍എല്‍ പുതിയ ബ്രോഡ്ബാന്‍ഡ് പ്ലാന്‍ അവതരിപ്പിക്കുന്നു. ഇത് പ്രകാരം ഈടാക്കുക 249 രൂപയ്ക്ക് പ്രതിമാസം 300 ജിബി ഡാറ്റ ഉപയോഗിക്കാം.
പുതിയ പ്ലാന്‍ സെപ്റ്റംബർ ഒമ്പതിന് അവതരിപ്പിക്കും. 2 എംബിപിഎസ് വേഗമുള്ള ഇന്റർനെറ്റ് ഡാറ്റ പരിധിയില്ലാതെ ഉപയോഗിക്കാന്‍ ഇതോടെ ഉപഭോക്താക്കള്‍ക്കാകുമെന്ന് ബിഎസ്എന്‍എല്‍ ചെയര്‍മാന്‍ അനുപം ശ്രീവാസ്തവ പറഞ്ഞു.
ജിയോയുടെ നിരക്കുകള്‍ ചെയര്‍മാന്‍ മുകേഷ് അംബാനി റിലയന്‍സ് ഇന്‍ഡസ്ട്രസീന്റെ വാര്‍ഷിക പൊതുയോഗത്തിലാണ് പ്രഖ്യാപിച്ചത്. റിലയന്‍സ് ജിയോ 50 രൂപയാണ് ഒരു ജി.ബി ഡാറ്റ ഉപയോഗത്തിന് ഈടാക്കുന്നത്.
Post Your Comments