Kerala

അമ്മയെ മക്കള്‍ പെരുവഴിയില്‍ ഉപേക്ഷിച്ചു

മലപ്പുറം : അമ്മയെ മക്കള്‍ പെരുവഴിയില്‍ ഉപേക്ഷിച്ചു. മലപ്പുറം ജില്ലയിലെ അരീക്കോട് ഊര്‍ങ്ങാട്ടിരിയിലാണ് 80 വയസ്സുകാരിയായ ആദിവാസി അമ്മയെ മക്കള്‍ പെരുവഴിയില്‍ ഉപേക്ഷിച്ചത്. വെണ്ടക്കംപൊയില്‍ കുര്യാട് ആദിവാസി കോളനിയിലെ ചിരുതയാണ് ഒന്നുറങ്ങാന്‍ ഇപ്പോള്‍ പല വീടുകളില്‍ കയറി ഇറങ്ങുന്നത്. ഊരുമൂപ്പന്‍ കോര്‍മന്റെ താല്‍ക്കാലിക സംരക്ഷണത്തിലാണ് ചിരുത ഇപ്പോള്‍ കഴിയുന്നത്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥനടക്കമുള്ള നാല് മക്കളും അമ്മയെ ഉപേക്ഷിച്ചിരിക്കുകയാണ്. ചെലവിന് കൊടുക്കാന്‍ പോലും ആരും ഇല്ലാത്ത അവസ്ഥ. ഈ അമ്മയെ പല രോഗങ്ങളും തളര്‍ത്തുന്നുണ്ട്. ഈ അമ്മക്ക് ഗര്‍ഭപാത്ര സംബന്ധമായ അസുഖങ്ങള്‍ മൂലം അടിയന്തിര ശസ്ത്രക്രിയ ആവശ്യമുണ്ട്. സര്‍ക്കാരിന്റെ പെന്‍ഷന്‍ ആനുകൂല്യങ്ങളുടെ പട്ടികയില്‍ ഇല്ലാത്തതു കൊണ്ട് റേഷന്‍ അരി വാങ്ങാന്‍ പോലും നിവൃത്തിയില്ലെന്നും ഇവര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button