KeralaNews

കേരളത്തില്‍ നിന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേയ്ക്ക് കയറ്റി അയക്കുന്നത് ഒന്നര ദശലക്ഷം ഗര്‍ഭനിരോധന ഉറകള്‍

തിരുവനന്തപുരം : കേരളത്തില്‍നിന്ന് ആഫ്രിക്കയിലേക്ക് 1.3 ദശലക്ഷം ഗര്‍ഭനിരോധന ഉറകള്‍ കയറ്റുമതി ചെയ്യാന്‍ ധാരണയായി. സ്ത്രീകള്‍ ഉപയോഗിക്കുന്ന ഗര്‍ഭനിരോധന ഉറകളാണ് ഇവിടെ കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നത്.

ആഫ്രിക്കന്‍ രാജ്യങ്ങളായ ബുര്‍ക്കിന ഫാസോ, ഗാംബിയ, കരീബിയന്‍ രാജ്യമായ ഡൊമിനിക്കന്‍ റിപ്പബ്ലിക്ക് എന്നിവിടങ്ങളിലേക്കു സ്ത്രീകള്‍ ഉപയോഗിക്കുന്ന 1.3 ദശലക്ഷം ഗര്‍ഭനിരോധന ഉറകള്‍ നല്‍കാന്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എല്‍എല്‍ ലൈഫ്‌കെയറിന് ഓര്‍ഡര്‍ ലഭിച്ചത്. ഈ രാജ്യങ്ങളില്‍ എച്ച്‌ഐവി എയ്ഡ്‌സ് പ്രതിരോധത്തിനുള്ള ആഗോള പദ്ധതിയുടെ ഭാഗമായാണ് ഈ കരാര്‍.
ആംസ്റ്റര്‍ഡാം ആസ്ഥാനമായ ഐഡിഎ ഫൗണ്ടേഷന്‍ വഴിയാണ് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എല്‍എല്ലിന് ഈ കരാര്‍ ലഭിച്ചത്. വികസ്വര രാജ്യങ്ങള്‍ക്ക് ഗുണനിലവാരമുള്ള മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളും മറ്റും വിതരണം ചെയ്യുന്ന ആഗോള സന്നദ്ധ സംഘടനയാണ് ഐഡിഎ.

സ്വാഭാവിക റബ്ബര്‍ അധിഷ്ഠിതമായ സ്ത്രീകള്‍ക്കുള്ള ഗര്‍ഭനിരോധന ഉറകള്‍ എച്ച്എല്‍എല്‍ സ്വന്തമായി വികസിപ്പിച്ചെടുത്തതാണ്. പ്രതിവര്‍ഷം 25 ദശലക്ഷം ഉറകള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള ആഗോള നിലവാരത്തിലുള്ള ശാലയിലാണ് ഇവ നിര്‍മിക്കുന്നത്.
ലോകാരോഗ്യ സംഘടനയുടെ അംഗീകൃത വിതരണക്കാരെന്ന യോഗ്യത കഴിഞ്ഞ മാര്‍ച്ചില്‍ നേടിയെടുത്തശേഷം ലഭിക്കുന്ന ആദ്യ ഓര്‍ഡറാണിതെന്ന് എച്ച്എല്‍എല്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ആര്‍.പി.ഖണ്‌ഡേല്‍വാല്‍ പറഞ്ഞു. സ്ത്രീകളുടെ ഗര്‍ഭനിരോധന ഉറകള്‍ നല്‍കുന്നതിന് ഐഡിഎയുടെ യോഗ്യത കൈവരിച്ചിട്ടുള്ള സ്ഥാപനമാണ് എച്ച്എല്‍എല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button