മസ്കറ്റ്: വിനോദസഞ്ചാര നിയമം പരിഷ്കരിച്ചത് നിലവിൽ വന്നതിനെത്തുടർന്ന് ഹോട്ടലുകള്‍ക്ക് കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍. ടൂറിസം മന്ത്രി അഹ്മദ് ബിന്‍ നാസര്‍ അല്‍ മഹ്രീസിയാണ് പരിഷ്കരിച്ച നിയമത്തിന് അംഗീകാരം നല്‍കിയിരിക്കുന്നത്. ഇതുപ്രകാരം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് ഏറ്റവും അടുത്ത ബന്ധുവായ പുരുഷന്‍ ഒപ്പമില്ലെങ്കില്‍ മുറി നൽകില്ല. കൂടാതെ ഉപഭോക്താക്കളുടെ എല്ലാവിവരങ്ങളും ഹോട്ടലില്‍ സൂക്ഷിക്കുകയും ഇത് ആര്‍.ഒ.പി ആവശ്യപ്പെടുമ്പോള്‍ പരിശോധനക്ക് നൽകുകയും വേണം.
ഹോട്ടലിൽ താമസിക്കുന്നവർക്ക് സന്ദർശകരെ അവരുടെ മുറിയിൽ കൊണ്ട് പോകാനുള്ള അനുമതി ഉണ്ടാകില്ല. ഉപഭോക്താക്കള്‍ വിലപിടിപ്പുള്ള സാധനങ്ങള്‍ മുറികളില്‍ മറന്നുവെക്കുന്ന പക്ഷം ആര്‍.ഒ.പിയെ വിവരമറിയിക്കണം കൂടാതെ ഒഴിഞ്ഞ മുറിയുണ്ടെങ്കില്‍ നൽകാതിരിക്കരുത് എന്നും പുതിയ നിയമത്തിൽ പറയുന്നു. ടൂറിസം മേഖലയുമായി ബന്ധപ്പെട്ട വിവിധ സംഘടനകള്‍, ഓഫീസുകള്‍, സംരംഭങ്ങള്‍ എന്നിവക്ക് ഈ പുതിയ നിയമം ബാധകമായിരിക്കും.
Post Your Comments