
ചൈന : യാത്രയ്ക്കിടെ യുവാവ് വിമാനത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കാമുകിയുമായി പിണങ്ങിയതിനെ തുടര്‍ന്നാണ് യുവാവ് വിമാനത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ചോന്കിന്ഗ് വിമാനത്താവളത്തില്‍ നിന്ന് ബീജിംഗിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപൂര്‍വ്വമായ സംഭവം നടന്നത്.
ചൈനീസ് സ്വദേശികളായ സാംഗ് എന്ന 18 കാരനും വു എന്ന യുവതിയുമാണ് വിമാനത്തില്‍ വെച്ച് വഴക്കിട്ടത്. ആത്മഹത്യ ചെയ്യാന്‍ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ എത്തിയ യുവാവിനെ ക്യാബിന് ക്രൂ കീഴടക്കി. ക്രൂ കീഴടക്കി കഴിഞ്ഞും ഇയാള്‍ ആത്മഹത്യ ശ്രമിച്ചു. യുവാവിന്റെ ആതമഹത്യാശ്രമം മറ്റ് ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കി. പലരും ഇയാളെ ശാന്തരാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. വിമാനം ലാന്‍ഡ് ചെയ്ത ഉടനെ ഇരുവരെയും പബ്ലിക് സെക്യൂരിറ്റി ബ്യൂറോയ്ക്ക് കൈമാറി. സംഭവത്തില്‍ കാമുകിയ്ക്കും കാമുകനും വിമാനക്കമ്പനി പിഴ ഈടാക്കി.
Post Your Comments