NewsIndia

അമേത്തിയില്‍ സന്ദര്‍ശനത്തിനെത്തിയ രാഹുൽ ഗാന്ധിയെ സ്ത്രീകള്‍ തടഞ്ഞു

അമേത്തി: സ്വന്തം മണ്ഡലത്തില്‍ സന്ദര്‍ശനത്തിനെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അംഗന്‍വാടി തൊഴിലാളികളായ സ്ത്രീകൾ തടഞ്ഞു. വേതനം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇവർ രാഹുൽ ഗാന്ധിയുടെ കാർ തടഞ്ഞത്. തങ്ങളുടെ എംപിയെ കാണണമെന്നും തങ്ങളുടെ പ്രശ്നങ്ങള്‍ നേരിട്ട് പറയണമെന്നും ആവശ്യപ്പെട്ടു.

പിന്നീട് രാഹുൽ തൊഴിലാളികളുമായി കൂടിക്കാഴ്ച്ച നടത്തുകയും തങ്ങളുടെ ആവശ്യങ്ങളടങ്ങിയ കത്ത് അവർ കൈമാറുകയും ചെയ്തു. മൂന്ന് ദിവസത്തെ അമേത്തി സന്ദര്‍ശനത്തിനിടയിൽ കുറെയേറെ പ്രതിഷേധങ്ങൾ രാഹുലിന് നേരിടേണ്ടി വന്നിരുന്നു. പ്രശ്‌നങ്ങള്‍ തുറന്നു പറയാന്‍ എംപിയെ കിട്ടുന്നില്ലെന്ന് പരാതിപ്പെട്ടായിരുന്നു കൂടുതൽ പ്രതിഷേധങ്ങളും.

shortlink

Related Articles

Post Your Comments

Related Articles


Back to top button