
ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് റിപ്പോര്‍ട്ടര്‍ ചാനല്‍ നടത്തിയ ചര്‍ച്ചയില്‍ പ്രശസ്ത സാമൂഹിക പ്രവര്‍ത്തകന്‍ രാഹുല്‍ ഈശ്വറും, ഹിന്ദു പണ്ഡിതന്‍ സ്വാമി സന്ദീപാനന്ദ ഗിരിയുമായി കനത്ത വാക്പോര്. മുന്‍പ് സ്ത്രീകളുടെ ശബരിമല പ്രവേശനത്തെ എതിര്‍ത്തിരുന്ന സന്ദീപാനന്ദ ഗിരി ഇപ്പോള്‍ നിലപാട് മാറ്റി, ഹിന്ദു തത്വശാസ്ത്ര ഗ്രന്ഥങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്നു എന്നതാണ് രാഹുലിന്‍റെ വാദം. മുന്‍പ് സ്ത്രീകളുടെ ശബരിമല പ്രവേശനത്തെ എതിര്‍ത്ത് സന്ദീപാനന്ദ ഗിരി സംസാരിക്കുന്നത് കാണിക്കുന്ന വീഡിയോയുടെ കാര്യവും രാഹുല്‍ പറയുന്നുണ്ട്.
ഹൈന്ദവ മൂര്‍ത്തികളുടെ ക്ഷേത്രാരാധനാ ക്രമങ്ങളെപ്പറ്റി പറയുന്ന തന്ത്രസമുച്ചയം എന്ന ഗ്രന്ഥത്തിലെ കാര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് സന്ദീപാനന്ദ ഗിരി തനിക്ക് പ്രതിരോധം തീര്‍ക്കുന്നത്.
വീഡിയോ കാണാം:
Post Your Comments