തിരുവനന്തപുരം : ബാര്‍കോഴക്കേസ് അട്ടിമറിച്ചെന്ന അന്വേഷണ ഉദ്യോഗസ്ഥനായ എസ് പി ആര്‍.സുകേശന്റെ ആരോപണം അന്വേഷണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ആരോപണം തെറ്റാണെന്നു തെളിഞ്ഞാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം. കേസ് വിജിലന്‍സ് ഡയറക്ടര്‍ അട്ടിമറിച്ചെങ്കില്‍ അക്കാര്യം അന്വേഷിക്കണം. കേരളാ കോണ്‍ഗ്രസ് പോയത് യുഡിഎഫിനു കുറവു തന്നെയാണും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സ്വാശ്രയ മെഡിക്കല്‍ സ്ഥാപനങ്ങളില്‍ കഴിഞ്ഞ തവണ നാമമാത്രമായി ഫീസ് വര്‍ധിപ്പിച്ചപ്പോള്‍ സമരം ചെയ്തവരാണ് ഇപ്പോള്‍ ക്രമാതീതമായി ഫീസ് കൂട്ടിയത്. അതുകൊണ്ട് മുന്‍കാല സമരങ്ങള്‍ തെറ്റായിപ്പോയെന്നു തുറന്നു പറയാന്‍ അവര്‍ തയാറാകണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. അന്നു കുറഞ്ഞ ഫീസിന് ഒത്തുതീര്‍പ്പുണ്ടാക്കിയപ്പോള്‍ സമരം നടത്തിയവരാണ് ഇപ്പോള്‍ ഉയര്‍ന്ന ഫീസിന് അംഗീകാരം കൊടുത്തതെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു.
യുഡിഎഫ് സര്‍ക്കാര്‍ തുടങ്ങിവച്ച പദ്ധതികള്‍ തുടരാനുള്ള ഈ സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹമാണ്. നല്ലതു ചെയ്താല്‍ യുഡിഎഫ് സഹകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യും. യുഡിഎഫ് തുടക്കമിട്ട മലയോര ഹൈവേ പദ്ധതി ഉപേക്ഷിക്കരുത്. പദ്ധതിയില്‍ നിന്നു പിന്നാക്കം പോയത് പ്രതിഷേധാര്‍ഹമാണ്. സ്റ്റുഡന്റ്‌സ് എന്റര്‍പ്രേണര്‍ഷിപ് പോളിസി തുടരുന്നതു നല്ലകാര്യമാണ്. റെയില്‍വേയുമായി യുഡിഎഫ് ഒപ്പുവച്ച കരാര്‍ എല്‍ഡിഎഫ് തുടരുന്നതു ഗുണകരമാണെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.
Post Your Comments