
ടിക്കറ്റ് നിരക്കില്‍ 50 ശതമാനം കുറവുമായി എത്തിഹാദ് എയർലൈൻസ്. ഇത്തിഹാദിന്റെ വാര്‍ഷിക സെയില്‍സ് ക്യാമ്പയിന്റെ ഭാഗമായി ഈ ആനുകൂല്യത്തോടെ 2017 ജൂലൈ വരെ ലോകത്തെവിടെയും ഇക്കണോമി,ബിസിനസ് ക്ലാസുകളില്‍ സഞ്ചരിക്കാം.
ആഗസ്റ്റ് 29നും സെപ്തംബര്‍ നാലിനുമിടയില്‍ എത്തിഹാദ് ഡോട്ട് കോം വഴിയോ ലോക്കല്‍ ട്രാവല്‍ ഏജന്റ് വഴിയോ ബുക്ക് ചെയ്യുന്നവര്‍ക്ക് ഏഴ് ദിവസത്തേക്ക് ഈ ഓഫർ ലഭ്യമാകും. യൂറോപ്പ്, ഏഷ്യ, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളിലെ 45 പ്രമുഖ സ്ഥലങ്ങളിലേക്കാണ് എത്തിഹാദ് യാത്ര വാഗ്ദാനം നല്‍കുന്നത്.
Post Your Comments