ന്യൂഡല്‍ഹി : ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനയുടെ യുദ്ധ വിമാനം പ്രത്യക്ഷപ്പെട്ടു. ജിട്വന്റി ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈന സന്ദര്‍ശിക്കാനിരിക്കെയാണ് ചൈന യുദ്ധവിമാനമിറക്കിയത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഹിമാലയത്തില്‍ ഇന്ത്യ സൂപ്പര്‍ സോണിക്ക് ബ്രഹ്മോസ് മിസൈലുകള്‍ സ്ഥാപിക്കുന്നതിനെതിരെ ഇന്ത്യക്ക് ചൈന മുന്നറിയിപ്പ് നല്‍കിയിരുന്നു. അരുണാചല്‍ പ്രദേശിനോട് ചേര്‍ന്ന് നില്ക്കുന്ന ടിബറ്റിലെ ദാവോചെങ് യാഡിങ് വിമാനത്താവളത്തിലാണ് ചൈന യുദ്ധവിമാനമിറക്കിയത്.
ജെട്വന്റി വിഭാഗത്തില്‍പ്പെട്ട യുദ്ധവിമാനമാണിത്. റഡാറുകള്‍ക്ക് പോലും കണ്ടെത്താന്‍ കഴിയാത്ത വിധം പറക്കാന്‍ ശേഷിയുള്ള ഈ യുദ്ധവിമാനം ചൈനീസ് വ്യോമസേന ഉപയോഗിക്കുന്ന പ്രധാന ആയുധമാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വിമാനത്താവളമായ ദാവോചെങ് യാര്ഡിങ്ങില് ടാര്‍പോളിന്‍ കൊണ്ട് മറച്ച നിലയിലാണ് യുദ്ധവിമാനം കാണപ്പെട്ടത്. യുദ്ധവിമാനത്തിന്റെ ചിത്രങ്ങള്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ബ്രഹ്മോസ് മിസൈലുമായി ബന്ധപ്പെട്ട ചര്‍ച്ചക്ക് പ്രധാനമന്ത്രി നാളെ വിയറ്റ്നാമിലേക്ക് പോവുന്നുണ്ട്. അതിന് ശേഷമായിരിക്കും പ്രധാനമന്ത്രിയുടെ ചൈനീസ് സന്ദര്‍ശനം.
Post Your Comments