IndiaNews

രാഹുല്‍ഗാന്ധിയുടെ നിലപാടിനെ വിമര്‍ശിച്ച് ഓള്‍‍ഇന്ത്യ റേഡിയോ!

ന്യുഡല്‍ഹി: ഗാന്ധി വധവുമായി ബന്ധപ്പെട്ട് ആര്‍എസ്എസിനെതിരെ നടത്തിയ പ്രസ്താവനയിലൂടെ വിവാദത്തിലായ രാഹുല്‍ഗാന്ധിയെ വിമര്‍ശിച്ച് കൊണ്ട് ഓള്‍ ഇന്ത്യാ റേഡിയോയുടെ ട്വീറ്റ്.

Rahul rattles RSS, RSS എന്ന ഹാഷ് ടാഗോട് കൂടിയാണ് ഓള്‍ ഇന്ത്യാ റേഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഗാന്ധി വധത്തിന്‍റെ പേരില്‍ രാഹുലിന് ആര്‍.എസ്.എസിനെ വീണ്ടും ആക്ഷേപിക്കാന്‍ എങ്ങനെ ധൈര്യം വന്നുവെന്നും, മുന്‍നിലപാടില്‍ ഉറച്ച് നില്‍ക്കുമോയെന്നും ട്വീറ്റില്‍ ഓള്‍ ഇന്ത്യാ റേഡിയോ ചോദിച്ചു.

രാഹുലിനെ വിമര്‍ശിക്കുന്ന ഈ ട്വീറ്റിനെതിരെ കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തു. ഇതോടെ ഓള്‍ ഇന്ത്യാ റേഡിയോ ട്വീറ്റ് പിന്‍വലിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button