ന്യൂഡല്‍ഹി● ഇന്ത്യയിലെ 70 ശതമാനം ജനങ്ങളും-പ്രത്യേകിച്ചും യുവാക്കള്‍- 2019 ല്‍ നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നതായി ഓണ്‍ലൈന്‍ സര്‍വേ. 64 ശതമാനത്തോളം സ്ത്രീകളും വീണ്ടും മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്ന് ആഗ്രഹിക്കുന്നതായി ന്യൂസ് ആപ്പയ ഇന്‍ഷോര്‍ട്ടും മാര്‍ക്കറ്റിംഗ് ഏജന്‍സിയായ ഐപിസോസും ചേര്‍ന്ന് നടത്തിയ ഓണ്‍ലൈന്‍ സര്‍വേ പറയുന്നു.
63,141 പേരാണ് നരേന്ദ്രമോദി വീണ്ടും അധികാരത്തില്‍ വരണമെന്ന് ആഗ്രഹിക്കുന്നോ എന്ന ചോദ്യത്തിനോട് പ്രതികരിച്ചത്. ഇവരില്‍ 70 പേരും “അതേ” എന്ന് ഉത്തരം നല്‍കിയപ്പോള്‍ 17 ശതമാനം പേര്‍ “ഇല്ല” എന്നും പ്രതികരിച്ചു. 13 ശതമാനം പേര് തീരുമാനം എടുത്തില്ലെന്നും മറുപടി നല്‍കി. മൊബൈല്‍ ആപ്ളിക്കേഷന്‍ വഴിയായിരുന്നു വോട്ടിംഗ്.
സ്ത്രീകളില്‍ 64 പേര്‍ നരേന്ദ്രമോദി വീണ്ടും അധികാരത്തില്‍ വരണമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 18 ശതമാനം പേര്‍ വിയോജിച്ചു.18 പേര്‍ പ്രത്യേകിച്ച് അഭിപ്രായമില്ലെന്നും പ്രതികരിച്ചു.
സര്‍വേയില്‍ പങ്കെടുത്ത 57 ശതമാനം പേരും ചില സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയ മദ്യനിരോധനത്തെ അനുകൂലിച്ചു. കോളേജ് ക്യാമ്പസുകളില്‍ രാഷ്ട്രീയം നിരോധിക്കണമോ എന്ന ചോദ്യത്തിന് 61 ശതമാനം പേര്‍ നിരോധിക്കണമെന്നു അഭിപ്രായപ്പെട്ടപ്പോള്‍ 32 ശതമാനം പേര്‍ ക്യാമ്പസുകളില്‍ രാഷ്ട്രീയം വേണമെന്ന് അഭിപ്രായപ്പെട്ടു. ഏഴു ശതമാനം പേര്‍ അറിയില്ലെന്നും പ്രതികരിച്ചു.
വിദ്യാര്‍ത്ഥികളില്‍ 54 ശതമാനവും കോളേജ് ക്യാമ്പസുകളില്‍ രാഷ്ട്രീയം നിരോധിക്കണമെന്ന അഭിപ്രായക്കാരാണ്. 37 ശതമാനം വിദ്യാര്‍ഥികള്‍ ക്യാമ്പസുകളില്‍ രാഷ്ട്രീയം ആവശ്യമെന്ന് അഭിപ്രായപ്പെട്ടു. ഒമ്പത് ശതമാനം പേര്‍ അഭിപ്രായം രേഖപ്പെടുത്തിയില്ല.
രാജ്യത്ത് ദളിതരോടുള്ള അതിക്രമം വര്‍ധിച്ചോയെന്ന ചോദ്യത്തോട് 33 ശതമാനം പേര്‍ അതെയെന്ന് പ്രതികരിച്ചു. 46 പേര്‍ ഇല്ലെന്നും 21 പേര്‍ ഇതേക്കുറിച്ച് അറിയില്ലെന്നും അഭിപ്രായപ്പെട്ടു.
ജമ്മു കാശ്മീരില്‍ ഹിസ്ബുള്‍ ഭീകരന്‍ ബുര്‍ഹാന്‍ വാണിയുടെ മരണത്തെത്തുടര്‍ന്നുണ്ടായ സംഘര്‍ഷം സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതിയെ 49 ശമനം പേര്‍ അനുകൂലിപ്പോള്‍ 24 ശതമാനം എതിര്‍ത്തു.
ജൂലൈ 25 മുതല്‍ 7 വരെയാണ് സര്‍വേ നടത്തിയത്. സര്‍വേയില്‍ പങ്കെടുത്ത 80 ശതമാനം പേരും 35 വയസില്‍ താഴെയുള്ളവരാണ്.
Post Your Comments