ന്യൂഡല്‍ഹി: ട്വിറ്ററിൽ സജീവമാണ് സുഷമാസ്വരാജ് . എന്നാല്‍ അടുത്തിടെ ട്വിറ്ററിലൂടെ ലഭിച്ച പരാതി സുഷമാ സ്വരാജിനെ കുഴപ്പത്തിലാക്കി.മന്ത്രിയാണെങ്കിലും തന്റെ അധികാരത്തിന് ചില പരിധികളൊക്കെ ഉണ്ടെന്ന് വ്യക്തമാക്കി അവർക്ക് പരാതിയിൽ നിന്ന് തലയൂരേണ്ടി വന്നു.
തന്റെ ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധം കണ്ടുപിടിച്ചു തരണമെന്നായിരുന്നു വിദേശത്ത് ജീവിക്കുന്ന ഇന്ത്യക്കാരിയായ ഒരു യുവതിയുടെ ആവശ്യം. ട്വിറ്ററിലൂടെ ഈ ആവശ്യം ഉന്നയിച്ച യുവതിയ്ക്ക് സുഷമാ സ്വരാജ് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്.അമ്മയുടെ മരണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ താന്‍ ഇന്ത്യയിലുണ്ടെന്നും ഭര്‍ത്താവിന്റെ തായ്‌ലാന്റുകാരിയായ കാമുകിയും ഇപ്പോള്‍ ഇന്ത്യയിലെത്തിയിട്ടുണ്ടെന്നും അവരുമൊത്ത് ഭര്‍ത്താവ് കറങ്ങി നടക്കുകയാണെന്നുമായിരുന്നു യുവതിയുടെ പരാതി.തന്നെ വഞ്ചിക്കുന്ന ഭര്‍ത്താവിനെതിരെ നടപടിയെടുക്കണമെന്നും യുവതി ആവശ്യപ്പെടുകയുണ്ടായി.
എന്നാൽ തനിക്ക് നിങ്ങളോട് സഹാനുഭൂതിയുണ്ടെന്നും തനിക്ക് ഇത്തരം സംഗതികളില്‍ ഇടപെടാനുള്ള അധികാരമില്ലെന്നുമായിരുന്നു സുഷമാ സ്വരാജ് ട്വിറ്ററില്‍ യുവതിക്ക് കൊടുത്ത മറുപടി.
Post Your Comments