ന്യൂഡല്‍ഹി : വ്യോമയാന ഗതാഗതരംഗത്ത് പുതിയ വിപ്ലവം സൃഷ്ടിയ്ക്കാനൊരുങ്ങുകയാണ് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് കമ്പനി.
ഇന്ത്യയിലേയ്ക്ക് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് കമ്പനിയായ സ്‌കൂട്ട് കൂടുതല്‍ സര്‍വീസുകള്‍ നടത്താനൊരുങ്ങുകയാണ്. ഇന്ത്യയിലേക്കുള്ള സര്‍വീസുകളിലൂടെ കൂടുതല്‍ ലാഭം നേടാന്‍ കഴിഞ്ഞതാണ് ഇന്ത്യയിലേക്ക് സര്‍വീസ് വ്യാപിപ്പിക്കാന്‍ കമ്പനിയെ നിര്‍ബന്ധിതമാക്കിയത്. പുതിയതിന് കാമസ്‌കൂട്ര എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഇന്ത്യയുമായി ബന്ധമുള്ള പേര് വേണം എന്ന നിര്‍ബന്ധം കമ്പനിക്കുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കാമസ്‌കൂട്ര എന്ന പേര് നല്‍കിയിരിക്കുന്നത്. 21 പ്രീമിയം ഇക്കോണമി ഉള്‍പ്പെടെ 335 സീറ്റുകളാണ് കാമസ്‌കൂട്രയിലുള്ളത്.
വാത്സ്യായന്റെ കാമസൂത്രയില്‍ നിന്നാണ് കാമസ്‌കൂട്രയ്ക്ക് പ്രചോദനം ലഭിച്ചിരിക്കുന്നത്. അഭിപ്രായ സര്‍വെയിലൂടെയാണ് പേര് തെരഞ്ഞെടുക്കപ്പെട്ടത്.
രജനികാന്തിന്റെ പേരുമായി ബന്ധപ്പെട്ട് തലൈവര്‍ എന്ന പേര് പരിഗണനയിലുണ്ടായിരുന്നുവെന്നും എന്നാല്‍ അവസാനം കാമസ്‌കൂട്ര തെരഞ്ഞെടുക്കുകയായിരുന്നുവെന്നും സ്‌കൂട്ടിന്റെ ഇന്ത്യന്‍ മേധാവി ഭരത് മഹാദേവന്‍ പറഞ്ഞു. സച്ചിന്റെ ജെഴ്‌സി നമ്പറോ, ജന്മദിനമോ പരിഗണിക്കാനും പദ്ധതിയുണ്ടായിരുന്നു.
ജയ്പൂരിനെയും സിംഗപ്പൂരിനെയും ബന്ധിപ്പിക്കുന്നതാണ് ഫ്‌ളൈറ്റ്. ഒക്ടോബര്‍ രണ്ടിന് ആദ്യ സര്‍വീസ് ആരംഭിക്കും. സ്‌കൂട്ടര്‍ മെയില്‍ ചെന്നൈയില്‍ നിന്നും അമൃത്സറില്‍ നിന്നും സര്‍വീസുകള്‍ ആരംഭിച്ചിരുന്നു. എല്ലാ ആഴ്ചയും ജയ്പൂരില്‍ നിന്ന് സിംഗപ്പൂരിലേക്ക് മൂന്ന് മൂന്നു ഫ്‌ളൈറ്റുകളുണ്ടാകും. ഇത് പിന്നീട് നാലായി ഉയര്‍ത്താനും പദ്ധതിയുണ്ട്.
Post Your Comments