മനുഷ്യരാശിക്കുതന്നെ ഭീഷണിയായ അല്‍ഷിമേഴ്സ് രോഗത്തിന് ഫലപ്രദമായ മരുന്ന് കണ്ടുപിടിച്ചതായി ഗവേഷകര്‍.ഇത് വൈദ്യശാസ്ത്രരംഗത്തെ വിപ്ലവകരമായ കണ്ടെത്തല്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്. മരുന്നുസംബന്ധിച്ച പരീക്ഷണങ്ങളെല്ലാം ആശാവഹമായ പുരോഗതിയാണ് നല്‍കുന്നതെന്ന് ഗവേഷകര്‍ പറയുന്നു.മരുന്ന് സ്മൃതിനാശത്തിന്റെ ലക്ഷണങ്ങള്‍ കാണുന്ന ഘട്ടത്തില്‍ത്തന്നെ ഉപയോഗിക്കാൻ തുടങ്ങിയാല്‍ രോഗം തടയാനാകും. ഡിമെന്‍ഷ്യക്ക് കാരണമാകുന്ന കോശങ്ങളുടെ വളര്‍ച്ച ഇല്ലാതാക്കുകയാണ് ഈ മരുന്ന് ചെയ്യുന്നത്.
ഈ മരുന്ന് വിശേഷിപ്പിക്കപ്പെടുന്നത് ഇതേവരെയുള്ളതില്‍ ഏറ്റവും മികച്ചത് എന്നാണ് .
ബ്രിട്ടനില്‍ മാത്രം അല്‍ഷിമേഴ്സും ഡിമെന്‍ഷ്യയുടെ മറ്റ് രൂപങ്ങളും ബാധിച്ച എട്ടരലക്ഷത്തോളം പേരുണ്ടെന്നാണ് കണക്കാക്കുന്നത്.ഇത് ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകളെ ബാധിച്ച രോഗങ്ങളിലൊന്നായി മാറിക്കഴിഞ്ഞു.രോഗത്തിന്റെ ആഘാതം കുറയ്ക്കുക മാത്രമാണ് നിലവിലുള്ള മരുന്നുകള്‍ ചെയ്യുന്നത്. എന്നാല്‍, പുതിയ മരുന്ന് രോഗത്തെ ഇല്ലാതാക്കുമെന്ന് ഗവേഷകര്‍ പറയുന്നു.
തലച്ചോറിലെ കോശങ്ങളെ ഇല്ലാതാക്കി അല്‍ഷിമേഴ്സിന് കാരണമാകുന്ന അമിലോയ്ഡ് പ്രോട്ടീനെതിരെ പ്രവര്‍ത്തിക്കുന്ന ആന്റിബോഡിയാണ് പുതിയ മരുന്നിന്റെ പ്രത്യേകത. അല്‍ഷിമേഴ്സ് കണ്ടെത്തിയ 105 പേരില്‍ മരുന്ന് പരീക്ഷണാടിസ്ഥാനത്തില്‍ പ്രയോഗിച്ചിരുന്നു. മരുന്ന് അമിലോയ്ഡിനെ ഇല്ലാതാക്കുകയും അതുവഴി രോഗത്തെ തടയുന്നതിലും ഫലപ്രദമാണെന്ന് പരീക്ഷണത്തില്‍ തെളിഞ്ഞു. ശാസ്ത്ര പ്രസിദ്ധീകരണമായ നേച്ചറിന്റെ പുതിയ ലക്കത്തിലാണ് മരുന്ന് കണ്ടെത്തിയതിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഉള്ളത്.
Post Your Comments