Kerala

കാമുകന് വിവാഹപ്രായമായില്ല: പെണ്‍കുട്ടി കാമുകന്റെ അമ്മയ്ക്കൊപ്പം പോയി

കുന്നംകുളം● കാമുകന് വിവാഹപ്രായമാകാത്തതിനെത്തുടര്‍ന്ന് പെണ്‍കുട്ടി മജിസ്‌ട്രേറ്റിന്റെ അനുമതിയോടെ കാമുകന്റെ അമ്മയ്ക്കൊപ്പം പോയി. കുന്നംകുളത്താണ് നാടകീയ സംഭവം അരങ്ങേറിയത്. കിഴുര്‍ സ്വദേശിയും പഴഞ്ഞി എം.ഡി കോളജ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയുമായ കാമുകനും പിള്ളക്കാട് സ്വദേശിനിയായ കാമുകിയുമാണ് നായികാനായകന്മാര്‍. ഇരുവരും തമ്മില്‍ കുറെനാളായി പ്രണയബന്ധത്തിലായിരുന്നു. എന്നാല്‍ പ്രണയബന്ധത്തെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എതിര്‍ത്തു. കാമുകന്റെ പ്രായവും വിവാഹത്തിന് തടസമായി. ഇതിനിടെ വീട്ടുകാര്‍ പെണ്‍കുട്ടിയെ വീട്ടുതടങ്കലിലാക്കുകയും ചെയ്തു.

തന്ത്രപരമായി വീട്ടുതടങ്കലില്‍ നിന്ന് പുറത്തിറങ്ങിയ പെണ്‍കുട്ടി, ഇക്കാര്യം ചൂണ്ടിക്കാട്ടി കാമുകനൊപ്പം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ പോയ പെണ്‍കുട്ടി കോടതി അനുമതിയോടെ കാമുകന്റെ അമ്മയ്ക്കൊപ്പം പോവുകയായിരുന്നു. പോലീസ് സ്റ്റേഷനിലേക്ക് പുറപ്പെട്ട പെണ്‍കുട്ടിയേയും കാമുകനെയും പിന്തുടര്‍ന്നെത്തിയ ബന്ധുക്കള്‍ കാമുകനെ ഓടിച്ചിട്ട്‌ മര്‍ദ്ദിച്ചു. ഇതിനെ വിഷയത്തില്‍ ഇടപെട്ട നാട്ടുകാര്‍ വിവരം പോലീസ് സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു.

കുന്നംകുളം എസ്‌.ഐ ടി.പി ഫര്‍ഷാദിന്റെ നേതൃത്വത്തില്‍ വീട്ടുകാരുമായി ചര്‍ച്ച നടത്തിയയെങ്കിലും വീട്ടുകാര്‍ക്കൊപ്പം പോകില്ലെന്ന നിലപാടില്‍ പെണ്‍കുട്ടിയും ഈ ബന്ധം അംഗീകരിക്കില്ലെന്ന നിലപാടില്‍ ബന്ധുക്കളും ഉറച്ചുനില്‍ക്കുകയായിരുന്നു. ഇതിനിടെ പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാട്ടി പെണ്‍കുട്ടിയുടെ അമ്മ പരാതി നല്‍കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് കാമുകീ കാമുകന്മാരെ അറസ്റ്റ് ചെയ്ത് വൈകിട്ട് കോടതിയില്‍ ഹാജരാക്കി. ആര്‍ക്കൊപ്പം പോകാനാണ് താത്പര്യമെന്ന മജിസ്‌ട്രേറ്റിന്റെ ചോദ്യത്തിന് താന്‍ സ്‌നേഹിക്കുന്നയാളുടെ അമ്മയ്‌ക്കൊപ്പം പോകാനാണ് തന്റെ തീരുമാനമെന്ന് പെണ്‍കുട്ടി അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയുടെ താത്പര്യ പ്രകാരം നടപടികള്‍ സ്വീകരിക്കാന്‍ മജിസ്ട്രേറ്റ് പോലീസിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button