തിരുവനന്തപുരം : സ്വാശ്രയ മെഡിക്കല്‍, ഡെന്റല്‍ പ്രവേശനം സംബന്ധിച്ചു സര്‍ക്കാരും മാനേജ്‌മെന്റുകളുമായി ധാരണയായി. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി കെ.കെ ശൈലജ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണു 13 കോളജുകളുമായി ധാരണയായത്. ഇതനുസരിച്ചു സര്‍ക്കാരിനു നല്‍കുന്ന 50% എംബിബിഎസ് സീറ്റില്‍ 30 ശതമാനത്തില്‍ രണ്ടര ലക്ഷം രൂപയായിരിക്കും ഫീസ്. കഴിഞ്ഞ വര്‍ഷം ഇത് 1.85 ലക്ഷം രൂപയായിരുന്നു. ശേഷിക്കുന്ന 20% സര്‍ക്കാര്‍ സീറ്റില്‍ കഴിഞ്ഞ വര്‍ഷത്തെപ്പോലെ 25,000 രൂപ ഫീസ് തുടരും.
സ്വാശ്രയ ഡെന്റല്‍ കോളജ് മാനേജ്‌മെന്റ് അസോസിയേഷനുമായി നടത്തിയ ചര്‍ച്ചയിലെ ധാരണ അനുസരിച്ചു സര്‍ക്കാരിനു നല്‍കുന്ന 50% മെറിറ്റ് സീറ്റില്‍ 30 ശതമാനത്തില്‍ 2.10 ലക്ഷമായിരിക്കും ഫീസ്. കഴിഞ്ഞ വര്‍ഷം ഇത് 1.75 ലക്ഷം രൂപയായിരുന്നു. സര്‍ക്കാരിനു നല്‍കുന്ന 20% സീറ്റില്‍ കഴിഞ്ഞ വര്‍ഷത്തെ ഫീസ് തുടരും. ഇതനുസരിച്ചു 14% സീറ്റില്‍ 44,000 രൂപയും, ആറു ശതമാനം സീറ്റില്‍ 23,000 രൂപയും ആയിരിക്കും ഫീസ്. 35% മാനേജ്‌മെന്റ് സീറ്റില്‍ കഴിഞ്ഞ വര്‍ഷം 4.75 ലക്ഷം രൂപയായിരുന്നത് അഞ്ചു ലക്ഷമായി ഉയര്‍ത്തി. 15% എന്‍ആര്‍ഐ സീറ്റിലെ ഫീസ് 5.75 ലക്ഷത്തില്‍ നിന്ന് ആറു ലക്ഷമായി ഉയരും. അതേസമയം, കഴിഞ്ഞ വര്‍ഷം 25% പേര്‍ക്ക് 25000 രൂപയായിരുന്നു ഫീസ്. 35% മാനേജ്‌മെന്റ് സീറ്റിലെ ഫീസ് എട്ടര ലക്ഷത്തില്‍ നിന്നു 11 ലക്ഷമായി ഉയര്‍ത്തി. 15% എന്‍ആര്‍ഐ സീറ്റില്‍ ഫീസ് 15 ലക്ഷമായി ഉയര്‍ത്തി. കഴിഞ്ഞവര്‍ഷം ഇത് 11.5 ലക്ഷം-12 ലക്ഷമായിരുന്നു.
Post Your Comments