ചെന്നൈ: പ്രണയാഭ്യര്‍ഥന നിരസിച്ച സ്‌കൂള്‍ അധ്യാപികയെ യുവാവ് പള്ളിക്കകത്തു കയറി വെട്ടിക്കൊന്നു.പ്രതിയെ പിന്നീട് ആത്മഹത്യചെയ്തനിലയില്‍ കണ്ടെത്തി. തൂത്തുക്കുടി ഷണ്‍മുഖപുരത്തെ സ്വകാര്യ സ്‌കൂള്‍ അധ്യാപിക എന്‍.ഫ്രാന്‍സിന(24)യാണ് വെട്ടേറ്റുമരിച്ചത്.പ്രതി കീഗന്‍ ജോസ് തോമസിനെ(27) പിന്നീട് മാരിക്കുടി സ്ട്രീറ്റിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെതുകയായിരുന്നു.ബുധനാഴ്ച രാവിലെ എട്ടരയ്ക്ക് സ്‌കൂളിലെത്തിയ ഫ്രാന്‍സിന തൊട്ടടുത്ത ശാന്തി റോഡിലുള്ള സെന്റ് പീറ്റേഴ്‌സ് പള്ളിയില്‍ പ്രാര്‍ഥിക്കാനെത്തിയതായിരുന്നു. ഈസമയം കീഗന്‍ പള്ളിക്കകത്തെത്തി അരിവാള്‍കൊണ്ട് വെട്ടുകയായിരുന്നു.തലയിലും മുതുകിലും ആഴത്തില്‍ വെട്ടേറ്റ് പള്ളിക്കകത്ത് തളര്‍ന്നുവീണ ഫ്രാൻസിനയെ സ്‌കൂളിലെ മറ്റ് അധ്യാപകരും പരിസരവാസികളും ചേര്‍ന്ന് തൂത്തുക്കുടി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ചുവന്ന നിറത്തിലുള്ള ടീഷര്‍ട്ട് ധരിച്ച ഒരാള്‍ പള്ളിക്കകത്തുനിന്ന് ഓടിപ്പോകുന്നതു കണ്ടതായി വികാരി പോലീസിനെ അറിയിച്ചു. തുടര്‍ന്ന് പള്ളിയില്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വി. ക്യാമറയില്‍നിന്ന് പോലീസ് പ്രതിയെ തിരിച്ചറിയുകയായിരുന്നു.അറസ്റ്റുചെയ്യാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് കീഗനെ വീട്ടിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഈയിടെയാണ് ഖത്തറില്‍ ജോലിയുള്ള യുവാവുമായി ഫ്രാന്‍സിനയുടെ വിവാഹമുറപ്പിച്ചത്. സപ്തംബര്‍ എട്ടിനാണ് വിവാഹം നടക്കേണ്ടിയിരുന്നത്. കഴിഞ്ഞ ആറുമാസമായി കീഗന്‍ പ്രണണയാഭ്യര്‍ഥനയുമായി ഫ്രാന്‍സിനയ്ക്കു പിറകെ നടക്കുകയായിരുന്നുവെന്നും ഇതു നിരസിച്ചതിന്റെ പ്രതികാരമായാണ് കൊലനടത്തിയതെന്നുമാണ് പോലീസ് നിഗമനം.
Post Your Comments