അയോധ്യ: രണ്ടര പതിറ്റാണ്ട് കഴിഞ്ഞിട്ടും ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട സംഭവത്തിന്റെ മുറിവ് ഉണങ്ങാതിരിക്കുന്ന സ്ഥലത്തുനിന്നാണ് ഓരോ ഭാരതീയനും അഭിമാനിക്കാവുന്ന പുതിയ വാര്‍ത്ത വരുന്നത്. അയോധ്യയില്‍ മുംസ്ലീം പള്ളി പുതുക്കി പണിയുന്നു. അതിനു സഹായവുമായി അയോദ്ധ്യയിലെ ഹനുമന്‍ഗര്‍ ക്ഷേത്രം.ക്ഷേത്രം അധികാരികൾ ക്ഷേത്രത്തോട് ചേര്‍ന്ന് കിടക്കുന്ന അലാംഗിരി മസ്ജിദ് പുനര്‍നിര്‍മ്മിക്കാന്‍ സമ്മതിച്ചു. മസ്ജിദ് അപകടാവസ്ഥയിലാണെന്ന് കാണിച്ച് പ്രവേശനം നിഷേധിച്ചുകൊണ്ട് പ്രാദേശിക ഭരണകൂടം നോട്ടീസ് പതിച്ചിന് പിന്നാലെ മസ്ജിദ് പുതുക്കിപ്പണിയാന്‍ ക്ഷേത്രം അധികാരികള്‍ തന്നെ രംഗത്ത് വന്നത്.
നിര്‍മ്മാണ ചെലവ് ഏറ്റെടുക്കാനും പരിസരത്ത് മുസ്ലിങ്ങളെ നിസ്ക്കരിക്കാനും അനുവദിച്ചിട്ടുണ്ട്. മസ്ജിദ് നിലനില്‍ക്കുന്നത് ക്ഷേത്രം വക ഭൂമിയിലാണ്. തീരുമാനത്തെ ഇസ്ലാമിക സമൂഹവും സ്വാഗതം ചെയ്തിട്ടുണ്ട്. 1765 ല്‍ നവാബ് ഷുജാവുദ് ദൗള ഇസ്ലാമികളെ നമസ് ചെയ്യാന്‍ അനുവദിക്കണമെന്ന നിബന്ധനയില്‍ മസ്ജിദ് സ്ഥിതി ചെയ്തിരുന്ന അര്‍ഗറ എന്ന് വിളിച്ചിരുന്ന ഇവിടം ഹനുമന്‍ഗറി ക്ഷേത്രത്തിന് സംഭാവന ചെയ്യുകയായിരുന്നു.
പക്ഷെ വർഷങ്ങളായി നവീകരണം സാധ്യമാകാതെ അപകടാവസ്ഥയില്‍ ആയതോടെ ആള്‍ക്കാര്‍ ഇവിടെ നമസിന് എത്താതായി. തുടര്‍ന്ന് അയോദ്ധ്യ മുനിസിപ്പല്‍ ബോര്‍ഡ് പ്രവേശനം നിഷേധിച്ചുകൊണ്ട് നോട്ടീസ് പതിക്കുകയും ചെയ്തു. അടുത്തിടെ പ്രദേശത്തെ ഒരുകൂട്ടം മുസ്ലിങ്ങൾ ക്ഷേത്രത്തിലെ പ്രധാന പൂജാരിയുമായി കൂടിക്കാഴ്ച നടത്തുകയും മസ്ജിദിന്റെ അറ്റകുറ്റപ്പണികള്‍ക്കായി അനുവാദം തേടുകയും ചെയ്തിരുന്നു. ഈ കൂടിക്കാഴ്ച മതസൗഹാര്‍ദ്ദത്തിന്റെ ഉത്തമ മാതൃകയായി മാറുകയായിരുന്നു.
Post Your Comments