KeralaNewsIndia

ഗോവിന്ദച്ചാമിയെ രക്ഷപ്പെടുത്താന്‍ വിചിത്രവാദങ്ങളുമായി അഭിഭാഷകന്‍ ആളൂര്‍ കോടതിയില്‍

ന്യൂഡല്‍ഹി: ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഷൊര്‍ണൂരിലെ സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയെ മാധ്യമങ്ങള്‍ വിചാരണ ചെയ്ത് കുടുക്കുകയായിരുന്നുവെന്ന് പ്രതിഭാഗം അഭിഭാക്ഷകന്‍ ബിഎ ആളൂര്‍. അതേസമയം ഒറ്റക്കയ്യനാണെന്ന പ്രത്യേകത തന്നെയല്ലേ സാക്ഷികള്‍ക്ക് അയാളെ തിരിച്ചറിയാനുള്ള പ്രധാന തെളിവെന്ന് സുപ്രീം കോടതി ചോദിച്ചു. പറയാനുള്ള കാര്യങ്ങള്‍ ഗോവിന്ദച്ചാമി രേഖാമൂലം സമര്‍പ്പിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.
സൗമ്യ എന്ന പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്നും തള്ളിത്താഴെയിട്ട് ക്രൂരമായി പീഡിപ്പിച്ച്‌ കൊന്ന കേസില്‍ ഏക പ്രതിയായ ഗോവിന്ദച്ചാമിക്ക് തൃശൂര്‍ അതിവേഗ കോടതിയാണ് വധശിക്ഷ വിധിച്ചത്. എന്നാൽ സൗമ്യയുടേത് അപകട മരണമാണെന്നും ഇത് ബലാത്സംഗമായി ചിത്രീകരിച്ച്‌ കേസില്‍ കുടുക്കുകയായിരുന്നുവെന്നും ആളൂര്‍ വാദിച്ചു. വധശിക്ഷ ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ ഗോവിന്ദച്ചാമി നല്‍കിയ അപ്പീല്‍ പരിഗണിക്കവെ വാദം കേള്‍ക്കുകയായിരുന്നു കോടതി.
അടുത്ത വ്യാഴാഴ്ചയും വാദം തുടരും.2011 നവംബര്‍ പതിനൊന്നിനായിരുന്നു കോടതി വിധി. കൊലപാതകം, ബലാത്സംഗം, വനിതാ കമ്ബാര്‍ട്ടുമെന്റില്‍ അതിക്രമിച്ച്‌ കടക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചെയ്ത പ്രതിക്ക് വധശിക്ഷയ്ക്ക് പുറമെ ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും കോടതി വിധിച്ചിരുന്നു. ഈ ഉത്തരവിനെതിരെ പ്രതി ഹൈക്കോടതിയെ സമീപിച്ചെങ്കിലും കീഴ്ക്കോടതിയുടെ ഉത്തരവ് ശരിവെയ്ക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button