തിരുവനന്തപുരം : വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന്‍റെ പേരില്‍ വി.എസ് അച്യുതാനന്ദന്റെ മകൻ അരുണ്‍കുമാറിനെതിരെ കേസെടുക്കാന്‍ വിജിലന്‍സ് ശുപാര്‍ശ. അരുൺകുമാറിന്റെ വരവും ചെലവും തമ്മിലുള്ള അന്തരം 50 ശതമാനത്തിന് മുകളിലാണെന്നാണ് വിജിലൻസ് കണ്ടെത്തിയിരുന്നു. ഇതേതുടർന്ന് കഴിഞ്ഞമാസം അരുൺകുമാറിനെ ചോദ്യം ചെയ്തിരുന്നു. അതിനുശേഷമാണ് കേസെടുക്കാൻ നിർദ്ദേശം നൽകിയത്.
അഡീഷണല്‍ ഡയറക്ടറായിരിക്കേ അരുണ്‍കുമാര്‍ ലക്ഷക്കണക്കിനു രൂപ വിദേശ യാത്രകള്‍ക്കായി ചെലവഴിച്ചതായി തെളിഞ്ഞതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്തത്. കയര്‍ഫെഡ് അഴിമതി ഉള്‍പ്പടെ അദ്ദേഹത്തിനെതിരായ 11 വിജിലന്‍സ് കേസുകളും ചോദ്യം ചെയ്തിരുന്നു. ന്നാല്‍, വരവും ചെലവും സംബന്ധിച്ച ചോദ്യങ്ങള്‍ക്കു കൃത്യമായ മറുപടി നല്‍കാന്‍ അരുണ്‍കുമാറിനു കഴിഞ്ഞില്ല. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസാണ് എടുക്കണോയെന്ന് സര്‍ക്കാരിനു ശുപാര്‍ശ നല്‍കേണ്ടത്.
Post Your Comments