ഋഷിരാജ് സിങ്ങിനു പാകിസ്ഥാനിൽ നിന്നും പിന്തുണ. സ്ത്രീകളെ 14 സെക്കൻഡിൽ കൂടുതൽ തുറിച്ചു നോക്കുന്നത് കുറ്റകരമാണെന്ന ഋഷിരാജ് സിങ്ങിന്റെ പ്രസ്താവനയാണ് പ്രമുഖ പാക് ദിനപത്രമായ ഡോണിൽ പ്രസിദ്ധീകരിച്ചത്. അഭിഭാഷകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ റാഫിയ സക്കാരിയയാണ് ലേഖനം എഴുതിയിരിക്കുന്നത്.
ഇന്ത്യയിലേതിന് സമാനമാണ് പാകിസ്ഥാനിലെ അവസ്ഥയെന്ന് ലേഖനത്തിൽ വ്യക്തമാക്കുന്നു. ചെറുപ്പക്കാരിയോ, വൃദ്ധയോ , പാവപ്പെട്ടവന്റെ ധനികയോ ആരായാലും ഈ തുറിച്ചു നോട്ടം നേരിടേണ്ടി വരാറുണ്ട്. തുറിച്ചു നോട്ടം ഇല്ലാത്ത ഒരു സ്ഥലവും പാകിസ്ഥാനിൽ ഇല്ല. ഋഷിരാജ് സിങ്ങും അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനവും അനുമോദിക്കപ്പെടേണ്ടതാണെന്ന് പറഞ്ഞാണ് ലേഖനം അവസാനിക്കുന്നത്.
Post Your Comments