മധ്യപ്രദേശ്: ബലാല്‍സംഗക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ വിസമ്മതിച്ച ഇരുപത്തിയേഴുകാരിയുടെ കൈവിരലുകള്‍ പ്രതി മുറിച്ചുമാറ്റി. ഇവരെ രണ്ടു വര്‍ഷം മുമ്പ് ബലാല്‍സംഗം ചെയ്ത കേസില്‍ വിചാരണ നേരിടുന്ന കുന്‍വര്‍ലാല്‍ എന്നയാളാണ് യുവതിയുടെ കൈയ്യിലെ 2 വിരലുകൾ മുറിച്ചു മാറ്റിയത്.
കെയിൽ ജാമ്യത്തിലിറങ്ങിയ ഇയാൾ പരാതിയില്ലെന്ന് എഴുതിക്കൊടുക്കാൻ യുവതിയോട് ആവശ്യപ്പെട്ടു. സമ്മതിക്കാതിരുന്നപ്പോൾ വിരൽ മുറിക്കുകയായിരുന്നു. ജാമ്യം ലഭിച്ച ശേഷം ഇയാള്‍ കേസ് ഒത്തുതീര്‍ക്കുന്നതിന് യുവതിയെയും കുടുംബത്തെയും നിര്‍ബന്ധിച്ചിരുന്നു.
അവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. കുന്‍വര്‍ലാലിനെ പോലിസ് അറസ്റ്റ് ചെയ്തു.
എന്നാല്‍, ഇയാളുടെ കൂട്ടാളികളായ മറ്റു രണ്ടുപേരെ പിടികൂടാനായിട്ടില്ല.
Post Your Comments