തിരുവനന്തപുരം : പൊതുപണിമുടക്ക് ദിവസം ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവരെ തടയരുതെന്ന് മനുഷ്യാവകാശ കമ്മിഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി. പണിമുടക്കാന്‍ നിയമപരമായ അവകാശമുണ്ടെങ്കിലും അത് മൗലിക അവകാശമല്ലെന്നും ജോലി ചെയ്യുകയാണെന്നതാണ് മൗലിക അവകാശമെന്നും വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
സെപ്റ്റംബര്‍ രണ്ടിന് നടക്കുന്ന ദേശീയ പൊതുപണിമുടക്ക് ദിവസം ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരവും സംരക്ഷവും നല്‍കണമെന്നും കോശി പറഞ്ഞു. പണിമുടക്കിന്റെയും ഹര്‍ത്താലിന്റെയും മറവില്‍ സാമൂഹ്യവിരുദ്ധര്‍ പൊതുമുതല്‍ നശിപ്പിക്കുന്നുണ്ടെന്നും സ്വകാര്യമുതല്‍ നശിപ്പിച്ചാലും സര്‍ക്കാരാണ് നഷ്ടപരിഹാരം നല്‍കുന്നതെന്നും അതുമാറി ഉത്തരവാദികളില്‍ നിന്ന് തന്നെ ഈടാക്കണമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments