തിരുവനന്തപുരം: കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പിസത്തിനെതിരെ വി.ടി ബല്‍റാം എംഎല്‍എ. കോണ്‍ഗ്രസുകാര്‍ ഗ്രൂപ്പുകളിലേക്ക് പിറന്നുവീഴുകയാണെന്ന് തിരുവനന്തപുരത്ത് നടന്ന കെഎസ്യുവിന്റെ ക്യാംപിൽ ബൽറാം വ്യക്തമാക്കി.
ഒരു കോളെജിലെ യൂണിറ്റ് സെക്രട്ടറി ആകണമെങ്കില്‍ പോലും കെഎസ്യു പ്രവര്‍ത്തകര്‍ക്ക് വരെ ഏതെങ്കിലും ഗ്രൂപ്പിന്റെ ഭാഗമാകേണ്ട അവസ്ഥയാണ്. കോണ്‍ഗ്രസിന്റെ വാലില്‍ കെട്ടാനുളള പോഷക സംഘടനയല്ല കെഎസ്യുവെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിലെ തലമുറമാറ്റത്തിന്റെ ഭാഗമായി ഗ്രൂപ്പ് തലപ്പത്തിരിക്കുന്നവരിലേക്ക് തന്നെയാണ് വീണ്ടും സ്ഥാനമാനങ്ങള്‍ എത്തുന്നതെന്നും ബൽറാം വ്യക്തമാക്കി.
Post Your Comments