മംഗലാപുരം : പതിവു പോലെ മുഖം കഴുകാന്‍ ഗൃഹനാഥന്‍ വെള്ളം കോരി നോക്കിയപ്പോള്‍ കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ച. കോരിയപ്പോള്‍ കിട്ടിയ വെള്ളം വെട്ടി തിളയ്ക്കുന്നു. മംഗലാപുരം പൊളാലിയെ മോഹന്‍ ദേവാഡികയുടെ വീട്ടിലാണ് കിണറ്റില്‍ അദ്ഭുതം സംഭവിച്ചത്. സംശയം മാറ്റാന്‍ കോരിയെടുത്ത വെള്ളം കളഞ്ഞു വീണ്ടും വെള്ളം കോരി. അപ്പോഴും തിളച്ച വെള്ളം തന്നെ. കിണറ്റിലേക്കു നോക്കിയപ്പോള്‍ കണ്ടത് വെട്ടിത്തിളയ്ക്കുന്ന വെള്ളം. നിറയെ കുമിളകളും.
ഇന്നലെ രാവിലെ മുതലാണ് വീട്ടുമുറ്റത്തെ കിണറ്റിലെ വെള്ളം തിളയ്ക്കാന്‍ തുടങ്ങിയത്. സംഭവത്തിന്റെ ശാസ്ത്രസത്യം തിരക്കി ശാസ്ത്രജ്ഞരും എത്തിയിട്ടുണ്ട്. സീനിയര്‍ ജിയോളജിസ്റ്റ് ജാനകി, രവീന്ദ്ര, ദിനകര്‍ ഷെട്ടി എന്നിവരുടെ നേതൃത്ത്വത്തിലുള്ള സംഘം കിണറ്റില്‍ നിന്നുള്ള വെള്ളം ശേഖരിച്ചു. പരിശോധിച്ചപ്പോള്‍ 39 ഡിഗ്രി സെല്‍ഷ്യസില്‍ തിളച്ച വെള്ളം. ഭൂമിക്കടിയില്‍ ഉണ്ടാകുന്ന ചില മാറ്റങ്ങളെ തുടര്‍ന്നാണ് ഇത്തരത്തില്‍ ചൂടു വെള്ളം ഉണ്ടാകുന്നതെന്നും കൂടുതല്‍ പരിശോധന നടത്തണമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഗന്ധകത്തിന്റെ അംശം ഉള്ളതു കൊണ്ടാണ് വെളളം തിളക്കുന്നതായി കാണപ്പെട്ടതെന്നും അവര്‍ പറഞ്ഞു. ചിലപ്പോള്‍ ദിവസങ്ങളോളം നീണ്ടു നില്‍ക്കാന്‍ സാധ്യതയുണ്ടെന്നും ഈ വെള്ളം കുടിക്കുന്നത് കൊണ്ട് കുഴപ്പമില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അത്ഭുത പ്രതിഭാസം കാണാന്‍ നിരവധിപേര്‍ മോഹന്‍ ദേവാഡികയുടെ വീട്ടിലേക്കു വരുന്നുമുണ്ട്. വരുന്നവരെല്ലാം കിണറ്റിലെ ചൂടുവെള്ളം കോരി നോക്കുന്നുണ്ട്. എല്ലാവര്‍ക്കും ലഭിക്കുന്നതും തിളച്ചവെള്ളം തന്നെ. ഇന്നലെ ഉച്ചയോടെ വിവിധ ഇടങ്ങളില്‍ നിന്നു നിരവധി പേരാണ് കിണറ്റിലെ വെള്ളം കോരാന്‍ എത്തിയത്.
Post Your Comments