ദുബായ്● ദുബായ് ഭരണാധികാരിയും യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മൊഹമ്മദ് ബിന്‍ റാഷിദ് അല്‍-മക്തൂം കഴിഞ്ഞദിവസം ദുബായിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ മിന്നല്‍ പരിശോധന നടത്തി. പരിശോധനയില്‍ ജീവനക്കാരുടെ ഗുരുതരമായ കൃത്യവിലോപമാണ് ഭരണാധികാരി കണ്ടെത്തിയത്. മിന്നല്‍ പരിശോധന നടത്തിയ ഷെയ്ഖ് മൊഹമ്മദിനെ സ്വീകരിച്ചത് കാലിയായ ഓഫീസാണ്. ജീവനക്കാര്‍ ആരും തന്നെ എത്തിയിരുന്നില്ല. സീനീയര്‍ ഓഫീസര്‍മാര്‍ പോലും പരിശോധനയ്‌ക്കെത്തിയപ്പോള്‍ ഓഫീസില്‍ ഉണ്ടായിരുന്നില്ലെന്നു ദുബായ് പ്രോട്ടോക്കോള്‍ ഡയറക്ടര്‍ ഖലീഫ സുലൈമാന്‍ പറഞ്ഞു.
സര്‍ക്കാര്‍ ഓഫീസുകളുടെ കാര്യക്ഷമത പരിശോധിക്കുന്നത്തിന്റെ ഭാഗമായായിരുന്നു ഷെയ്ഖ് മൊഹമ്മദിന്റെ മിന്നല്‍ പരിശോധന. പരിശോധനയുടെ വീഡിയോ ദൃശ്യങ്ങള്‍ ദുബായ് മീഡിയ ഓഫീസ് പുറത്തുവിട്ടിട്ടുണ്ട്.
محمد بن راشد يقوم بجولة ميدانية تفقدية على الدوائرالحكومية بدبي صباح اليوم #دبي pic.twitter.com/RR9pPqaE7g
— Dubai Media Office (@DXBMediaOffice) August 28, 2016
Post Your Comments