ന്യൂഡല്‍ഹി: ചൊവ്വാഴ്ച നടന്ന റെയ്ഡിലാണ് സെക്‌സ് റാക്കറ്റ് സംഘത്തെ പോലീസ് പിടികൂടിയത്. നേപ്പാളില്‍ നിന്നും കടത്തിക്കൊണ്ടു വന്ന പെണ്‍കുട്ടികളെ ഉപയോഗിച്ചായിരുന്നു പെണ്‍വാണിഭം. സെയ്‌റ ബീഗം, അഫാഖ് ഹുസൈന്‍ എന്നീ ദമ്പതികളുടെ നേതൃത്വത്തിലാണ് സെക്‌സ് റാക്കറ്റ് നടത്തിയിരുന്നത്. അയ്യായിരത്തോളം പെണ്‍കുട്ടികളെ ദമ്പതികള്‍ കടത്തിയിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.
ഇവരുടെ ആറ് കൂട്ടാളികളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഡല്‍ഹിയിലെ വേശ്യാലയങ്ങളില്‍ എത്തിക്കുന്ന പെണ്‍കുട്ടികളെ അലമാരയിലും മറ്റ് അടച്ചിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായി. 50,000 രൂപ നല്‍കി നേപ്പാളില്‍ നിന്ന് വാങ്ങുന്ന പെണ്‍കുട്ടികളെ രണ്ട് ലക്ഷം രൂപ വരെ ഈടാക്കിയാണ് ദമ്പതികള്‍ വിറ്റിരുന്നത്.
Post Your Comments