-
പെൺകുട്ടികളെ വിറ്റ് ദമ്പതികള്‍ സമ്പാദിച്ചത് 100 കോടിയിലധികം രൂപ
ന്യൂഡല്‍ഹി● ഡല്‍ഹിയില്‍ ദമ്പതികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന വന്‍ പെണ്‍വാണിഭ സംഘം പോലീസ് വലയിലായി. ജി.ബി റോഡിലെ അനാശാസ്യ കേന്ദ്രത്തില്‍ പോലീസ് നടത്തിയ റെയ്ഡിലാണ് ദമ്പതികള്‍ ഉള്‍പ്പടെ എട്ടംഗ സംഘം പിടിയിലായത്.
അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരായ അഫ്താഫ് ഹുസൈന്‍ (50), ഭാര്യ സൈറ ബീഗം (45) എന്നിവരും മറ്റു ആറുപേരുമാണ് പിടിയിലായത്. ഡ്രൈവര്‍ രമേശ്, ചീഫ് മാനേജര്‍ വാസു, സഹായികളായ സംഷാദ്, ശില്പി, മുംതാസ്, പൂജ ഥാപ്പ എന്നിവരാണ് പിടിയിലായ മറ്റുള്ളവര്‍, ഇവർക്കെതിരെ മക്കോക്ക(മഹാരാഷ്ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ട്) കുറ്റം ചുമത്തി കേസെടുത്തു.
നേപ്പാളില്‍ നിന്നും പശ്ചിമ ബംഗാള്‍, ആസാം, ഒഡിഷ, ആന്ധ്രാപ്രദേശ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ ഉള്‍പ്രദേശങ്ങളില്‍ നിന്നും 5000 ത്തോളം പെണ്‍കുട്ടികളെ സംഘം വില്പന നടത്തിയിട്ടുള്ളതായി പോലീസ് സംശയിക്കുന്നു. 50,000 രൂപയ്ക്ക് വാങ്ങുന്ന പെണ്‍കുട്ടികളെ 2 ലക്ഷം രൂപയ്ക്ക് വരെയാണ് വിറ്റിരുന്നത്. ഏറ്റവും ചെറിയ പെണ്‍കുട്ടികള്‍ക്കായിരുന്നു ഏറ്റവും കൂടുതല്‍ വില. ഇത്തരത്തില്‍ ഇവര്‍ ഇതുവരെ 100 കോടിയിലധികം രൂപ സമ്പാദിച്ചതായും പോലീസ് പറയുന്നു.
1990 മുതൽ ഏഴു കേസുകളിൽ സെയ്റയും മൂന്നു കേസുകളിൽ അഫ്താഖും പോലീസ് പിടിയിലായിട്ടുണ്ട്. 2001ൽ ഒരു കേസിൽ പിടിയിലായ സെയ്റയ്ക്ക് ഏഴു വർഷം ജയിൽ ശിക്ഷ ലഭിച്ചിരുന്നു. ശിക്ഷ പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ ഇരുവരും പഴയ പണി തന്നെ തുടരുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ സെപ്റ്റംബര്‍ 2 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
Post Your Comments