മെല്‍ബണ്‍: പോലീസ് കസ്റ്റഡിയിൽ നിന്നും ചാടിപ്പോയ ഓസ്ട്രേലിയൻ പെൺകുട്ടിക്ക് മാധ്യമങ്ങളോട് പറയാനുള്ളത് ഒന്ന് മാത്രം: ”വാർത്തകളിൽ എന്റെ നല്ല ഫോട്ടോ ഉപയോഗിക്കൂ”. വസ്തുവകകളുമായി ബന്ധപ്പെട്ട കേസിലാണ് 18 വയസുകാരി എമി ഷാര്‍പിനെ പൊലീസ് അറസ്റ്റ് ചെയ്തത്. എമി ജയിൽ ചാടി രക്ഷപെട്ടതോടെ രണ്ടു ഫോട്ടോകൾ ഉൾപ്പെടുത്തി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മാധ്യമങ്ങളിലൂടെ തന്റെ ചിത്രങ്ങള്‍ പുറത്തു വന്നതോടെ അതിന് ഭംഗി പോരെന്ന് എമിക്ക് തോന്നി.
സിഡ്നി പോലീസ് ഫേസ്ബുക്കിലും ചിത്രങ്ങൾ പങ്ക് വെച്ചിരുന്നു. അതിൽ തന്റെ മനോഹരമായ ഒരു ചിത്രം കമന്റായി പോസ്റ്റ് ചെയ്ത് എമി ‘നിങ്ങള്‍ ദയവായി ഈ ഫോട്ടോ ഉപയോഗിക്കാമോ, ഉപകാരമാകും. നിങ്ങളുടെ സ്വന്തം യഥാര്‍ത്ഥ എമി ഷാര്‍പ്’ എന്ന് കമന്റ് ഇട്ടു. തന്റെ അഭിപ്രായം തുറന്ന് പറഞ്ഞ എമിയെ സോഷ്യൽ മീഡിയയ്ക്ക് ഇഷ്ടപ്പെട്ടു. പിന്നീട് എമി ഷാര്‍പിനെ വെന്റ് വര്‍ത്ത് പാര്‍ക്കില്‍ നിന്ന് പൊലീസ് പിടികൂടി. സ്വത്തുമായി ബന്ധപ്പെട്ട ഗൗരവകരമല്ലാത്ത കുറ്റത്തിലാണ് പിടിയിലായതെന്ന് സിഡ്നി പൊലീസ് പറഞ്ഞു
Post Your Comments