ന്യൂഡല്‍ഹി: 1983 ലാണു യുനെസ്കോ താജ്മഹലിനെ ലോക പൈതൃക സ്ഥലമായി പ്രഖ്യാപിച്ചത്. മുഗള്‍ വാസ്തുവിദ്യയുടെ ഉദാത്ത മാതൃകയായ താജ്മഹല്‍ പതിനേഴാം നൂറ്റാണ്ടിലാണു പണി പൂര്‍ത്തിയായത്. പ്രതിവര്‍ഷം ലക്ഷകണക്കിനാളുകളാണ് താജ്മഹല്‍ സന്ദര്‍ശിക്കുന്നത്. താജ്മഹല്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശകരുടെ എണ്ണം കുറയ്ക്കാനുള്ള പദ്ധതി രൂപീകരിക്കുന്നത്.
സന്ദര്‍ശകരുടെ എണ്ണം നിയന്ത്രിക്കുന്നതും സന്ദര്‍ശന സമയം കുറയ്ക്കുന്നതുമടക്കമുള്ള പദ്ധതികളാണ് ആവിഷ്കരിക്കുന്നത്. ദിനംപ്രതി ധാരാളംപേര്‍ കടന്നു വരുന്ന സ്മാരകം സംരക്ഷിക്കുന്നതിനായി ആര്കയോളജിക്കല് സര്‍വേ ഓഫ് ഇന്ത്യയാണു പദ്ധതി തയാറാക്കുന്നത്. ഇതിനെക്കുറിച്ചു പഠിച്ച് റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ ആര്കയോളജിക്കല് സര്‍വേ ഓഫ് ഇന്ത്യ നാഷണല്‍ എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയറിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിനോട് (എന്‍.ഇ.ഇ.ആര്.ഐ.) ആവശ്യപ്പെട്ടു. 2012 ല്‍ 7.43 ലക്ഷം വിദേശികളാണ് താജ് സന്ദര്‍ശിച്ചത്.
Post Your Comments