റിയോ ഒളിംപിക്സില്‍ സിംബാബ് വെയ്ക്ക് വേണ്ടി മെഡല്‍ നേടാത്ത മുഴുവന്‍ കായിക താരങ്ങളെയും അറസ്റ്റ് ചെയ്യാന്‍ മുഗാബെ ഉത്തരവിട്ടു. ചെമ്പിലോ പിച്ചളയിലോ ഉള്ള മെഡല്‍ പോലും വാങ്ങാന്‍ നിങ്ങള്‍ തയ്യാറല്ലെങ്കില്‍ പിന്നെ എന്തിനാണ് രാജ്യത്തിന്റെ പണം പാഴാക്കുന്നതെന്നുമാണ് മുഗാബെയുടെ ചോദ്യം.
രാജ്യത്തിന്റെ പണം അത്ലറ്റുകളെന്ന് വിളിക്കുന്ന തുരപ്പന്മാര്ക്ക് വേണ്ടി പാഴാക്കി കളഞ്ഞുവെന്ന് മുഗാബെ പറഞ്ഞു. ഷണ്ഡന് അഞ്ച് സ്ത്രീകളെ കല്യാണം കഴിച്ചതുപോലെയാണ് ഇത്. എന്താണ് ഇതുകൊണ്ട് പ്രയോജനമെന്നും മുഗാബെ നൈജീരിയന്‍ വാര്‍്ത്താ ചാനലിന് നല്കിയ അഭിമുഖത്തില്‍ ചോദിച്ചു.
ഒളിംപിക്സില്‍ പങ്കെടുത്ത 31 കായിക താരങ്ങളെയും വിമാനത്താവളത്തിലെത്തുന്ന നിമിഷം തന്നെ അറസ്റ്റ് ചെയ്യാനാണ് സിംബാബ് വെ പോലീസ് കമ്മീഷണര്‍ ജനറലിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
Post Your Comments