KeralaNews

ക്ഷേമപദ്ധതി പെന്‍ഷന്‍ വിതരണം: സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ വിതരണം സര്‍ക്കാര്‍ പാര്‍ട്ടി പരിപാടിയാക്കി മാറ്റിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു .പെന്‍ഷന്‍ ജില്ലാ സഹകരണ ബാങ്കുകള്‍ വഴി രജിസ്ട്രാറുടെ അനുമതിയോടെ മാത്രമാണ് നല്‍കേണ്ടതെന്ന സര്‍ക്കാര്‍ ഉത്തരവിന് വിരുദ്ധമായി സി.പി.എം ഭരിയ്ക്കുന്ന സഹകരണ സംഘങ്ങള്‍ വഴിയാണ് ഇപ്പോള്‍ വിതരണം നടക്കുന്നതെന്നും ഓണസമ്മാനമെന്ന മട്ടില്‍ പാര്‍ട്ടി പ്രതിനിധികള്‍ വീട്ടിലെത്തി പെന്‍ഷന്‍ നല്‍കുന്നതിനൊപ്പം അവരില്‍ നിന്ന് പണം വാങ്ങുന്നതായി പരാതിയുണ്ടെന്നും ചെന്നിത്തല പറയുകയുണ്ടായി .രജിസ്ട്രാര്‍ അറിയാതെ ജോയിന്റ് രജിസ്ട്രാര്‍ നല്‍കുന്ന പട്ടിക പ്രകാരമാണ് പെന്‍ഷന്‍ വിതരണം ഇപ്പോള്‍ നടക്കുന്നത്.ഒരു പഞ്ചായത്തിലെ കൂടുതല്‍ ആദായമുള്ള ബാങ്കുകളെ തിരഞ്ഞെടുക്കാതെ തീര്‍ത്തും രാഷ്ട്രീയമായാണ് പാര്‍ട്ടി സ്വന്തം സഹകരണ സംഘങ്ങളെ ഇതിനായി വിനിയോഗിക്കുന്നത്. ഇക്കാര്യത്തില്‍ ഒരു ഏകീകൃത സ്വഭാവമുണ്ടാകണമെന്നും ഉത്തരവ് മറികടന്നുള്ള നടപടി തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സെക്രട്ടേറിയറ്റിലെ ഓണാഘോഷത്തെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം ജീവനക്കാരെ അടച്ചാക്ഷേപിക്കുന്നതിന് തുല്യമാണെന്നും ഓണത്തിന് പൂക്കളമിടുന്നത് അത്ര വലിയ പാതകമായി കരുതുന്നില്ലായെന്നും ഇതേ മുഖ്യമന്ത്രി പൊതുപണിമുടക്കില്‍ പങ്കെടുക്കാന്‍ ആഹ്വാനം ചെയ്യുന്നത് വിരോധാഭാസമാണെന്നും ചെന്നിത്തല പറയുകയുണ്ടായി .കൂടാതെ ബാര്‍ കോഴ കേസില്‍ പുനരന്വേഷണത്തിനുള്ള ഉത്തരവ് സ്വാഗതം ചെയ്യുന്നതായും ചെന്നിത്തല പറഞ്ഞു.മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഢി നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന, നിയമവിരുദ്ധമായി ഒന്നും ചെയ്യാത്തയാളാണെന്നും എസ്.പി സുകേശന്റെ പുതിയ നിലപാടിനെ ഏതു തരത്തിലും വ്യാഖ്യാനിക്കാമെന്നും കേസില്‍ മാണിയ്ക്ക് യു.ഡി.എഫ് പിന്തുണ നല്‍കുന്നതില്‍ പ്രസക്തിയില്ലഎന്നും അദ്ദേഹം പറഞ്ഞു .

shortlink

Related Articles

Post Your Comments

Related Articles


Back to top button