തിരുവനന്തപുരം:പദ്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം ഇന്നലെയുണ്ടായ വസ്ത്രവില്‍പനശാലയുടെ ഗോഡൗണിലെ തീപ്പിടിത്തത്തില്‍ അട്ടിമറി സാധ്യതയെ കുറിച്ച് പരിശോധിക്കുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ട് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ സ്ഥിരീകരിക്കാനായില്ല. അന്വേഷണച്ചുമതല തിരുവനന്തപുരം അഗ്നിശമന സേന ഡിവിഷണല്‍ ഓഫീസര്‍ക്കാണ് . കഴിഞ്ഞ ദിവസമുണ്ടായ തീപ്പിടിത്തം അതീവ സുരക്ഷാമേഖലയായി കരുതിയിരുന്ന ക്ഷേത്രപരിസരം ഒട്ടും സുരക്ഷിതമല്ല എന്ന് തെളിയിക്കുന്നതായിരുന്നു. അഗ്നിബാധയ്ക്കു പിന്നാലെ ഗോഡൗണില്‍ നിന്ന് വാതക ചോര്‍ച്ചയും ഉണ്ടായതിനെ തുടര്‍ന്ന് പ്രദേശത്തു നിന്ന് ആളുകളെ ഒഴിപ്പിച്ചു. തീ നിയന്ത്രണ വിധേയമാക്കിയത് 15 യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തിയാണ്. അപകടത്തിന്റെ വ്യാപ്തി വലുതായതിനാല്‍ ജാഗ്രത തുടരുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
Post Your Comments