കൊച്ചി : യുഎയിൽ നിന്നും ഇന്ത്യയിലേക്ക് കൂടുതൽ വിമാനസർവീസുകൾ ആരംഭിക്കുന്നു. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലാണ് കോഴിക്കോട്, കൊച്ചി,മംഗലാപുരം, വാരാണസി, തിരുച്ചിറപ്പള്ളി, ചണ്ഡിഗഡ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് 7 പുതിയ സർവീസുകൾ ആരംഭിക്കുന്നത്. എയർ ഇന്ത്യ എക്സ്പ്രസ്, ഇന്‍ഡിഗോ, ജെറ്റ് എയര്‍വെയ്സ്, സ്പൈസ് ജെറ്റ് എന്നീ വിമാനക്കമ്പനികളാണ് സർവീസ് ആരംഭിക്കുന്നത്.
സെപ്റ്റംബര്‍ 26 മുതലാണ് ദുബായില്‍നിന്ന് കൊച്ചിയിലേക്ക് ഇന്‍ഡിഗോയുടെ പ്രതിദിന സര്‍വീസ്. 26 മുതല്‍ ദുബായ് – ചണ്ഡിഗഡ് സര്‍വീസം ആരംഭിക്കും. ജെറ്റ് എയര്‍വെയ്സിന്‍റെ ഷാര്‍ജ – കോഴിക്കോട് സര്‍വീസ് ഒക്ടോബര്‍ 30നാണ് ആരംഭിക്കുക. കൂടാതെ ഒക്ടോബർ 30 ന് ദുബായില്‍നിന്ന് മംഗലാപുരത്തേക്ക് സ്പൈസ് ജെറ്റിന്‍റെസർവീസ് ആരംഭിക്കും. എയര്‍ ഇന്ത്യ എക്സ്പ്രസ് ഷാര്‍ജയില്‍നിന്ന് തിരുച്ചിറപ്പള്ളിയിലേക്കും വാരാണസിയിലേക്കും സെപ്തംബര് 14 ന് പ്രതിദിന സർവീസ് ആരംഭിക്കും. ഷാര്‍ജയില്‍നിന്നും ചണ്ഡിഗഡിലേക്കുള്ള സര്‍വീസ് 15 നും ആരംഭിക്കും.
Post Your Comments