NewsTechnology

ആപ്പിള്‍ ഐഫോണുകള്‍ക്ക് രോഗബാധ!

ഏകദേശം രണ്ടു വര്‍ഷം മുൻപിറങ്ങിയ ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ലസ് മോഡലുകളില്‍ ടച്ച് പ്രശ്‌നങ്ങള്‍ കണ്ടെത്തിയതായി റിപ്പോർട്ട് .ടച്ച് രോഗം (touch disease) എന്നാണ് ഈ സംഭവത്തെ ടെക്‌നോളജി സൈറ്റുകള്‍ വിശേഷിപ്പിക്കുന്നത്.ആപ്പിള്‍ ഉപകരണങ്ങളോടുള്ള ഉപഭോക്താക്കളുടെ ഭ്രമം കൂടിവരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നത്.2014ല്‍ വിറ്റ ഐഫോണ്‍ 6 പ്ലസ് മോഡലുകളില്‍ ഈ പ്രശ്‌നമുള്ളതായി ഐഫിക്‌സിറ്റ് വെബ്‌സൈറ്റ് കണ്ടെത്തിയിരുന്നു .ഐഫോണ്‍ 6 നും ഈ പ്രശ്നമുണ്ടെന്ന് ഐഫിക്‌സിറ്റ് പറയുന്നു.എന്നാല്‍ ആപ്പിള്‍ കമ്പനി ഈ കണ്ടെത്തലിനെ അംഗീകരിച്ചിട്ടില്ല.

‘രോഗബാധ’ ശ്രദ്ധിക്കുന്നത് സ്‌ക്രീനിനു മുകളില്‍ ഒരു ചാരനിറത്തിലുള്ള ബാര്‍ മിന്നിത്തിളങ്ങി തുടങ്ങുമ്പോഴാണ്.പിന്നീട് ഫോണിന്റെ ടച്ച് സ്‌ക്രീന്‍ പ്രതികരിക്കാതാകും. ഇത് ഹാര്‍ഡ്‌വെയര്‍ പ്രശ്‌നമാണ് സോൾഡറിങ്ങിൽ വന്ന പിഴവാണെന്നാണ് ഐഫിക്‌സിറ്റിന്റെ നിരീക്ഷണം .ആപ്പിളിന്റെ സ്വന്തം ഫോറങ്ങളിലും ഈ പ്രശ്‌നം ചര്‍ച്ചാവിഷയമാണ്. ഇതേക്കുറിച്ച് ബിബിസി വാര്‍ത്തയില്‍ പ്രതികരിച്ച നീല്‍ മാവ്സ്റ്റന്‍ പറഞ്ഞത് ഇത് നിരവധി മോഡലുകളെ ബാധിച്ചിട്ടുണ്ടെങ്കില്‍ ആപ്പിള്‍ അത് എത്രയും വേഗം സമ്മതിക്കണം. തുടർന്ന് വേണ്ട പ്രതിവിധി നിര്‍ദ്ദേശിക്കണമെന്നുമാണ് .

shortlink

Related Articles

Post Your Comments

Related Articles


Back to top button