ന്യൂഡെല്‍ഹി: സ്വന്തമായി ഒരു ഐഫോണ്‍ എല്ലാ മൊബൈല്‍ പ്രേമികളുടേയും സ്വപ്നമാണ്. ഇതാ, ഏറെനാളത്തെ കാത്തിരിപ്പിനു ശേഷം സാധാരണക്കാര്‍ക്കും താങ്ങാവുന്ന വിലയുമായി ഒരു ഐഫോണ്‍ ഇന്ത്യയില്‍ വരുന്നു നാല് ഇഞ്ച് ഡിസ്പ്ലേ ഉള്ള ആപ്പിള്‍ ഐഫോണ്‍ എസ്ഇ ആണിത്. 16 ജി.ബി. ശേഷിയുള്ള ഈ മോഡലിന് ഇന്ത്യന്‍ വിപണിയില്‍ 39,000 രൂപയാണ് വില.
മാര്‍ച്ച് 29 മുതല്‍ പ്രീ-ബുക്കിംഗ് ആരംഭിക്കുന്ന ഐഫോണ്‍ എസ്ഇ ഏപ്രില്‍ 8 മുതല്‍ കിട്ടിത്തുടങ്ങും. 64 ജി.ബി. സ്റ്റോറേജ് വേരിയന്‍റ് വേര്‍ഷനും 16 ജി.ബി.യ്ക്ക് പുറമേ ലഭ്യമാണ്. വില എത്രയാകും എന്ന കാര്യം ഇതുവരെ വ്യക്തമല്ല.
ഐഫോണ്‍ 5-ന് സമാനമായ രൂപകല്‍പനയുള്ള എസ്ഇയ്ക്ക് 1.85 ജിഗാഹെട്സ് വേഗമുള്ള ഡ്യുവല്‍ കോര്‍ എ 9 പ്രോസസറും, 1 ജിബി റാം എന്നിവയുണ്ട്. 12 മെഗാ പിക്സല്‍ ഐ-സെറ്റ് ക്യാമറ, 1.2 മെഗാപിക്സല്‍ സെല്‍ഫി ക്യാമറ, ഡ്യുവല്‍ എല്‍ഇഡി ഫ്ലാഷ്, ടച്ച് ഐഡി ഫിംഗര്‍പ്രിന്‍റ് സ്കാനര്‍ എന്നിവയും ലഭ്യമാണ്.
ആപ്പിള്‍ ഐഒസ് 9.3 യില്‍ പ്രവര്‍ത്തിക്കുന്ന എസ്ഇ സ്പേസ് ഗ്രേ, സില്‍വര്‍, ഗോള്‍ഡ്, റോസ് ഗോള്‍ഡ് എന്നീ നിറങ്ങളില്‍ ലഭ്യമാകും.
Post Your Comments