ചെന്നൈ : തമിഴ്‌നാട്ടിലെ ഗ്രാമീണ മേഖലകളില്‍ അമ്മ ജിംനേഷ്യവും പാര്‍ക്കും വരുന്നു. നേരത്തെ എ.ഐ.എ.ഡി.എം.കെ സര്‍ക്കാര്‍ ആരംഭിച്ച അമ്മ ക്യാന്റീനും അമ്മ സിമന്റും വന്‍ വിജയമായിരുന്നു. സര്‍ക്കാരിന്റെ രണ്ടാം വരവില്‍ അമ്മ ബ്രാന്‍ഡില്‍ പ്രഖ്യാപിക്കുന്ന ആദ്യ പദ്ധതികളാണ് പാര്‍ക്കും ജിംനേഷ്യവും.
ഗ്രാമങ്ങളില്‍ അമ്മ പാര്‍ക്ക് നിര്‍മ്മിക്കുന്നതിന് നൂറ് കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. പാര്‍ക്കുകളില്‍ കുട്ടികള്‍ക്ക് കളിക്കുന്നതിനും മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സമയം ചെലവഴിക്കുന്നതിനുമുള്ള സൗകര്യവും ഉണ്ടാകും. യുവാക്കള്‍ക്കായി അഞ്ഞൂറോളം ജിംനേഷ്യങ്ങള്‍ നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്ന മറ്റൊരു പദ്ധതി. ഓരോ ജിംനേഷ്യത്തിനും പത്ത് ലക്ഷം രൂപ വീതമാണ് അനുവദിച്ചിരിക്കുന്നത്. യുവാക്കളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് ജിംനേഷ്യം അനിവാര്യമാണെന്ന് മുഖ്യമന്ത്രി ജയലളിത പറഞ്ഞു.
Post Your Comments