അഹമ്മദാബാദ് : പാമ്പുകടിയേറ്റ കുട്ടി ചികിത്സ കിട്ടാതെ മരിച്ചു. ഗുജറാത്തിലെ ഡാങ്‌സ് ജില്ലയിലെ ആദിവാസി ഗ്രാമത്തിലെ ആറു വയസ്സുകാരനാണ് ഡോക്ടറില്ലാത്തതിനെ തുടര്‍ന്ന് ചികിത്സ കിട്ടാതെ മരിച്ചത്.
തലേദിവസം പുലര്‍ച്ചെയാണ് തുളസീറാം എന്ന കുട്ടിയുടെ ചെവിയില്‍ പാമ്പുകടിയേറ്റത്. ഉടന്‍ തന്നെ കുട്ടിയെ ഷംഗം ജില്ലയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചുവെങ്കിലും ഒരു നഴ്‌സ് മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. എന്നാല്‍, കുട്ടിയെ ചികിത്സിക്കാന്‍ നഴ്‌സ് വിസമ്മതിച്ചുവെന്നാണ് തുളസീറാമിന്റെ പിതാവ് ഗോപി പറയുന്നത്. 10 മിനിറ്റിന് ശേഷം കുട്ടി മരണപ്പെടുകയും ചെയ്തു.
സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്.
രണ്ട് ഡോക്ടര്‍മാര്‍ വേണ്ടിടത്ത് ഒരു ഡോക്ടര്‍ മാത്രമാണ് നിലവില്‍ ജോലി ചെയ്തിരുന്നത്. മേലധികാരികളെ അറിയിക്കാതെയാണ് ഇതില്‍ ഒരു ഡോക്ടര്‍ അവധിയില്‍ പോയതെന്നാണ് ജില്ലാ ആരോഗ്യ മേധാവിയുടെ വിശദീകരണം.
Post Your Comments