NewsGulf

ഷാർജയിൽ പുതിയ ഡിജിറ്റൽ സംവിധാനം

ഷാർജ :ഷാർജയിൽ എല്ലാ സർക്കാർ സ്ഥാപനങ്ങളെയും ബന്ധിപ്പിച്ചു കൊണ്ടുള്ള പുതിയ ഡിജിറ്റൽ സംവിധാനം വരുന്നു. തടസ്സങ്ങളില്ലാതെ രേഖകളുടെ കൈമാറ്റ നടപടികൾ സുതാര്യമാക്കുന്നത് ലക്ഷ്യമിട്ടാണ് ഡിജിറ്റൽ സംവിധാനം ഒരുങ്ങുന്നത്.ഇതിന്റെ ഭാഗമായി 129 സർക്കാർ വകുപ്പുകള്‍ പുതിയ പദ്ധതിയുമായി ബന്ധിപ്പിയ്ക്കും.ഷാർജ ഇ ഗവണ്മെന്റ് ഡിപ്പാർട്മെന്റ് ആണ് രണ്ടു ഘട്ടങ്ങളിൽ ആയി ഡിജിറ്റൽ സംവിധാനം നടപ്പിലാക്കുന്നത്.ആദ്യഘട്ടത്തിൽ 32 വകുപ്പുകളും രണ്ടാം ഘട്ടത്തിൽ 97 സർക്കാർ ഏജൻസികളും ഈ ഓൺലൈൻ സംവിധാനത്തിൽ ബന്ധിപ്പിക്കും. സ്വദേശികളായ യുവാക്കളെ ഉൾപ്പെടുത്തിയാണ് പുതിയ മാനേജ്‌മെന്റ് ടീം രൂപീകരിച്ചിരിക്കുന്നത്. റിസർച്ച് ആൻഡ് ഡെവലപ്പ്‌മെന്റ് വിഭാഗവും ഇതിന്റെ ഭാഗമായിരിക്കും.

എല്ലാ സർക്കാർ വിഭാഗങ്ങൾക്കും ഏജൻസികൾക്കും തടസ്സങ്ങൾ ഇല്ലാതെ രേഖകളുടെ കൈമാറ്റം ഉൾപ്പെടെയുള്ള നടപടികൾ സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഡിജിറ്റൽ സംവിധാനം വരുന്നത്. ഏറ്റവും മികച്ച സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഇലക്ട്രോണിക് ശൃംഖലയാണു സജ്ജമാക്കുകയെന്ന് ഇ–ഗവൺമെന്റ് വിഭാഗം ഡയറക്‌ടർ ജനറൽ ഷെയ്‌ഖ് ഖാലിദ് ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി പറഞ്ഞു. വിദേശ രാജ്യങ്ങളുടെ സഹായമില്ലാതെ വിദഗ്ധരായ സ്വദേശിജീവനക്കാരാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button