ലണ്ടന്‍● സ്വകാര്യ ഇന്‍സ്റ്റാഗ്രാം ചാറ്റില്‍ കാമുകന് അയച്ച ചിത്രം പരസ്യമായതിനെത്തുടര്‍ന്ന് സ്കൂള്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. ഒരു ഏഷ്യന്‍ യുവാവുമായി പ്രണയത്തിലായ വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലെ ഫോയെബെ കോനോപ് എന്ന പതിനാറുകാരിയാണ് ജീവനൊടുക്കിയത്. പെണ്‍കുട്ടി യുവാവിന് തന്റെ കറുപ്പിച്ച ചിത്രം അയച്ചു കൊടുത്തിരുന്നു. ഇത് പരസ്യമായതോടെ താന്‍ വംശീയവാദിയെന്ന് മുദ്രകുത്തപ്പെടുമെന്ന് ഭയന്നാണ് പെണ്‍കുട്ടി ജീവനൊടുക്കിയത്.
ചിത്രം വ്യാപകമായി ഓണ്‍ലൈലില്‍ പ്രചരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് തന്നെ ആളുകള്‍ വംശീയവാദിയായി ചിത്രീകരിക്കുമോ എന്ന് കോനോപ് ഭയന്നിരുന്നു. ഇതേതുടര്‍ന്നുണ്ടായ മാനസിക സമ്മര്‍ദ്ദം മൂലമാണ് കോനോപ് വീട്ടില്‍ തൂങ്ങി മരിച്ചത്. ജോലിയ്ക്ക് പോയിരുന്ന 53 കാരനായ പിതാവ് മടങ്ങിയെത്തിയപ്പോഴാണ് കോനോപ്പിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
പെണ്‍കുട്ടിയ്ക്ക് കാമുകനായ യുവാവിനെ ഓണ്‍ലൈനില്‍ കൂടി മാത്രമാണ് പരിചയം. ഇയാളെ ഒരിക്കല്‍ പോലും നേരില്‍ കണ്ടിട്ടില്ലെന്നും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു. നല്ലൊരു ജിംനാസ്റ്റ് കൂടിയായിരുന്ന കോനോപ് സ്കൂളിലെ എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവമായി പങ്കെടുത്തിരുന്നു.
Post Your Comments