IndiaNewsSports

ഒളിംപിക് ഗോദയില്‍ മെഡല്‍ നേടിയ സാക്ഷിക്ക് ജീവിതത്തിന്‍റെ ഗോദയിലും ഒരു മെഡല്‍ ഉടന്‍!

ന്യൂഡൽഹി: റിയോ ഒളിന്പിക്സിൽ വനിതകളുടെ ഗുസ്തിയിൽ വെങ്കല മെഡൽ നേടി രാജ്യത്തിന്റെ അഭിമാനമായ സാക്ഷി മാലിക്ക് വിവാഹിതയാകുന്നു. ബംഗാളിലെ പത്രമായ ആനന്ദ്ബാസാർ പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് സാക്ഷി വിവാഹക്കാര്യം സൂചിപ്പിച്ചത്. എന്നാൽ, ഭാവി വരന്റെ പേര് വെളിപ്പെടുത്താൻ സാക്ഷി തയ്യാറായില്ല. ഗുസ്തി താരമായ ഒരാളാണ് സാക്ഷിയെ വിവാഹം ചെയ്യാൻ പോകുന്നതെന്നാണ് വിവരം.

ഇരുപത്തിമൂന്നുകാരിയായ സാക്ഷി ഹരിയാന സ്വദേശിയാണ്. വനിതാ ഗുസ്തിയിൽ ഇന്ത്യയ്ക്കായി മെഡൽ നേടുന്ന ആദ്യ താരം കൂടിയാണ് സാക്ഷി.
പ്രതിശ്രുത വരന്‍ തനിക്ക് പൂർണ പിന്തുണ നൽകുന്നുണ്ടെന്നും . എന്റെ സ്വപ്നങ്ങൾ അദ്ദേഹവും തന്റേതായി കാണുവെന്നും വിവാഹത്തിന് ശേഷം എനിക്ക് അദ്ദേഹത്തിലൂടെ ലഭിക്കുക ഒരു നല്ല സുഹൃത്തിനെ കൂടിയായിരിക്കുമെന്നും സാക്ഷി പറഞ്ഞു. അതേസമയം, വിവാഹം, 2020ൽ ടോക്യോവിൽ നടക്കുന്ന ഒളിന്പിക്സിനെ ബാധിക്കില്ലെന്നും സാക്ഷി പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button