NewsIndia

റോബര്‍ട്ട് വദ്രയും ബിജെപി എംഎല്‍എയും തമ്മില്‍ പൊതുസ്ഥലത്ത് വാക്കേറ്റം

ഡെറാഡൂണ്‍: കോണ്‍ഗ്രസ് പ്രസിഡന്‍റ് സോണിയാഗാന്ധിയുടെ മരുമകനും വിവാദ വ്യവസായിയുമായ റോബര്‍ട്ട് വദ്രയും ഉത്തര്‍പ്രദേശില്‍ പൊതുറാലിക്കിടെ ശക്തിമാന്‍ എന്ന പോലീസ്കുതിരയുടെ കാല് തല്ലിയൊടിച്ച സംഭവത്തില്‍ ആരോപണവിധേയനായ ബിജെപി എംഎല്‍എ ഗണേഷ് ജോഷിയുമായി ഡെറാഡൂണ് എയര്‍പോര്‍ട്ടില്‍ വച്ച് വാക്കേറ്റം. കാലൊടിഞ്ഞ് ചികിത്സയിലിരിക്കെ മരണമടഞ്ഞ ശക്തിമാനുമായി ബന്ധപ്പെട്ട് തന്നെയാണ് ഇരുവരും തമ്മില്‍ വാക്കേറ്റം നടന്നത്.

എയര്‍പോര്‍ട്ടില്‍ വച്ച് ജോഷിയേയും സംഘത്തേയും കണ്ട വദ്ര, ശക്തിമാന്‍റെ മരണത്തില്‍ ജോഷിക്കുള്ള പങ്കിനെപ്പറ്റി തന്‍റെ അഭിപ്രായം പറഞ്ഞ് ജോഷിയോടേറ്റു മുട്ടി. തിരിച്ച് ജോഷിയും വദ്രയ്ക്ക് നേരേ ശബ്ദമുയര്‍ത്തി.

തന്‍റെ നേരേ ജോഷി ശബ്ദമുയര്‍ത്തിയപ്പോള്‍, “ശക്തിമാന് ശബ്ദിക്കാനാവില്ലായിരുന്നു, പക്ഷേ ഞാന്‍ ശബ്ദിക്കും,” എന്ന്‍ താന്‍ തിരിച്ചു പറഞ്ഞതായും വദ്ര പിന്നീട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button